
അത്രത്തോളം എന്നെ സ്നേഹിച്ച അയാൾ ഇന്നെന്നെ ഡയറക്ട് ചെയ്യുന്നു ! വിജയ സന്തോഷത്തിൽ കമൽ ഹാസൻ പറയുന്നു ! മികച്ച പ്രതികരണം !
ഇപ്പോഴിതാ സിനിമ പ്രേമികൾ എല്ലാം ഒരു മികച്ച ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു മികച്ച ചിത്രം തെന്നിന്ത്യ കീഴടക്കുകയാണ്. ഉലക നായകന് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഗംഭീര റിപ്പോര്‍ട്ടുകളാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും ഒരുപോലെ പാറയുന്നു ഏറ്റവും മികച്ച തിയറ്റർ അനുഭവം എന്ന്…
മലയാളികൾക്ക് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ ആറാടുകയായിരുന്നു എന്നാണ് മലയാളികളുടെ അഭിപ്രായം. ഫഹദ് കൂടാതെ നരേൻ, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ്, ഹരീഷ് പേരാടി തുടങ്ങിയവരും ചിത്രത്തിൽ നിറ സാന്നിധ്യമായിരുന്നു. മാസ് ആക്ഷന്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് റെക്കോര്‍ഡ് റിലീസാണ് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ചിത്രം മുന്‍കാല റെക്കോര്‍ഡുകള്‍ എല്ലാം തന്നെ മറികടക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.

തമിഴ് ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു നെഗറ്റീവ് റിപ്പോർട്ടും വരാതെ എല്ലാ ആരാധകരും ഒരുപോലെ ഒരു ചിത്രം സ്വീകരിച്ചിരിക്കുന്നത്, ആ റെക്കോർഡും വിക്രമിന് സസ്വന്തം. ഏറെ നാളുകള്‍ക്ക് ശേഷം തെന്നിന്ത്യ ഒട്ടാകെ ആഘോഷമാക്കുന്ന ഒരു കമല്ഹാസന് ചിത്രം കൂടിയാണ് വിക്രം. അതേസമയം വിക്രത്തിലൂടെ താരം തിരിച്ച് വന്ന സന്തോഷത്തിലാണ് ആരാധകരുള്ളത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ട്വിറ്റര്‍ ഇന്ത്യയുടെ ട്രെന്റ്റിംഗ് ലിസ്റ്റില്‍ വിക്രവും ചിത്രവുമായി ബന്ധപ്പെട്ട അനുകൂല ഹാഷ്ടാഗുകളും ഇടം പിടിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ സംവിധായകന് ലോകേഷിനും, സംഗീത സംവിധായകന് അനിരുദ്ധിനുമെല്ലാം അഭിനന്ദന പ്രവാഹമാണ്. ചിത്രം കേരളത്തിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ സംവിധായകൻ ലോകേഷിനെ കുറിച്ച് കമൽ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. പണ്ട് ഒരിക്കൽ ലോകേഷ് കോയമ്പത്തൂരിൽ വെച്ച് എന്റെ ‘കാറിൽ തൊട്ടിട്ട്’ പോയിട്ടുണ്ട്, ഞാനിതൊന്നും അറിഞ്ഞിരുന്നില്ല, അയാൾ തന്നെയാണ് തന്റെ ഈ പഴയ കഥകൾ എന്നോട് പറഞ്ഞത്. അത്രത്തോളം എന്നെ സ്നേഹിച്ച അയാൾ ഇന്നെന്നെ ഡയറക്ട് ചെയ്യുന്നു. സാർ നിൽക്കൂ, കുറച്ച് വലത്തോട്, കുറച്ച് ഇടത്തോട്ട് എന്നൊക്കെ പറഞ്ഞ് എന്നെ ഡയറക്ട് ചെയ്യുന്നു. ആക്ഷൻ എന്ന് പറയുന്നു.
അന്നത്തെ എന്റെ ആ ആരാധകൻ ഇന്ന് ഈ നിലയിൽ എത്തിയത് എനിക്ക് തന്നെ അഭിമാനമാണ്. 2019-ലാണ് ഞങ്ങൾ കണ്ടുമുട്ടിയത്, ആ കൂട്ട് ഇനിയും തുടരുമെന്നും അദ്ദേഹം പറയുന്നു. കമൽ ഹാസൻ ഇത് പറയുമ്പോൾ കണ്ണുകൾ ഈറനണിയുന്ന ലോകേഷിനേയും കാണാം. ഈ കൂട്ട് ഇനിയും തുടരും എന്ന് പറഞ്ഞപ്പോൾ ലോകേഷ് എഴുന്നേറ്റ് കൈകൂപ്പുകയുമുണ്ടായി. ഹർഷാരവത്തോടെയാണ് കാണികൾ കമലിന്റെ വാക്കുകള്‍ ഏറ്റെടുത്തത്.
Leave a Reply