നിങ്ങളുടെ ഭാഗ്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ! കേരളം രാജ്യത്തിന് തന്നെ മാതൃക ! ഞാൻ അദ്ദേഹത്തിൽ നിന്നും ഉപദേശം നേടാറുണ്ട് ! മുഖ്യമന്ത്രിയെ കുറിച്ച് കമൽ ഹാസൻ !

കേരളപ്പിറവിയായ ഇന്ന് കേരളീയം എന്ന പരിപാടി വളരെ ആഘോഷമാക്കിയാണ് കേരള സർക്കാർ അണിയിച്ചൊരുക്കിയത്. പരിപാടിയിൽ മോഹൻലാൽ മമ്മൂട്ടി കമൽ ഹാസൻ എന്നിവർ പങ്കെടുത്തു. ഇപ്പോഴിതാ കേരളീയം വേദിയിൽ മുഖ്യമന്ത്രിയെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.  2017ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഉപദേശം തേടിയിരുന്നതായി കേരളീയം വേദിയിലാണ് അദേഹം വെളിപ്പെടുത്തിയത്.

കമൽ ഹാസന്റെ ആ വാക്കുകൾ ഇങ്ങനെ, കേരളം തനിക്ക് എന്നും തന്നെ സ്വന്തം നാടുപോലെ തന്നെയാണ് എന്ന് പറഞ്ഞുതുടങ്ങുന്ന അദ്ദേഹം കേരളത്തെയും മുഖ്യമന്ത്രിയെയും വാനോളം പുകഴ്ത്തുകയായിരുന്നു. സിനിമാ താരമെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കേരളത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ട്. തമിഴ്‌നാടും കേരളവും അഭേദ്യമായ ബന്ധമുണ്ട്. ഡാന്‍സും സംഗീതവും മുതല്‍ ഭക്ഷണ കാര്യത്തില്‍ വരെ ബന്ധപ്പെട്ടുകിടക്കുന്നു. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്നു ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കമല്‍ പറഞ്ഞു.

എന്റെ രാഷ്‌ടീയ ജീവിതത്തിന് ഞാൻ പലപ്പോഴും കേരളത്തെ മാതൃകയാക്കാറുണ്ട്. കേരള മോഡല്‍ വികസനം രാഷ്ട്രീയത്തില്‍ തനിക്ക് പ്രചോദനമാണ്. കേരളം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് രാജ്യത്തിന് മാതൃകയാണെന്നും അദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് കോവിഡ് പ്രതിരോധത്തിന് സഹായകരമായതായും കമല്‍ ഹാസന്‍ പറഞ്ഞു.

ഇതേ വേദിയിൽ മുഖ്യമന്ത്രിയുടെ വാക്കുകളെയും ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളീയരെന്ന് അഭിമാനിക്കുന്ന മുഴുവനാളുകള്‍ക്കും ആ സന്തോഷം പങ്കുവെയ്ക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള അവസരമാണിത്. ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാ വര്‍ഷവും കേരളീയമുണ്ടാകും. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. കേരളീയത്തിന് മുമ്പും ശേഷവും എന്ന വിധത്തില്‍ ചരിത്രമിനി രേഖപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *