
വലിയ സംതൃപ്തിയോടെയാകും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത്, നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് സാധിച്ചു ! കുറിപ്പുമായി കമൽ ഹാസൻ !
മലയാളികൾക് എന്നും വളരെ പ്രിയങ്കരനായ നടനാണ് മമ്മൂക്ക, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഉമ്മ ഫാത്തിമ ഇസ്മായേല്‍ വിടവാങ്ങിയിരുന്നു. മമ്മൂട്ടിയുടെ ഉമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമ, സാംസ്കാരിക മേഖലയില്‍ നിന്ന് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഉമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ചെത്തിയിരിക്കുകയാണ് കമല്ഹാസന്. അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇതോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്കായെന്നും സംതൃപ്തിയോടെയായിരിക്കും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത് എന്നും കമല്ഹാസന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘പ്രിയപ്പെട്ട മമ്മൂക്ക, താങ്കളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. പക്ഷെ ആ ഒരു കാര്യത്തിൽ നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയില്‍ ഞാനും പങ്കുചേരുന്നു’, കമല്‍ ഹാസന് എഴുതി.

അതുപോലെ മമ്മൂക്ക തന്റെ ഉമ്മയെ കുറിച്ച് ഇതിന് മുമ്പ് പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നു, എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും.
എല്ലായിടങ്ങളിലും എന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം, എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം ആ ഉമ്മ മകനെ കുറിച്ചും സംസാരിച്ചിരുന്നു ആ വാക്കുകൾ ഇങ്ങനെ, എനിക്ക് എന്നും അവർ മമ്മൂഞ്ഞാണ്. അഞ്ചു വർഷം മക്കൾ ഇല്ലാതിരുന്ന് കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ അവനെ എല്ലാവരും ഒരുപാട് കൊഞ്ചിച്ച് ആണ് വളർത്തിയത്. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. ജനിച്ച് എട്ടാം മാസത്തില്‍ തന്നെ മകന് മുലകുടി നിര്‍ത്തിയിരുന്നുവെന്ന് പറയുന്ന ഉമ്മ പാലൊക്കെ അന്നേ കുടിച്ച് തീര്‍ത്തുകാരണമാകാം ഇന്ന് അവന് പാല്‍ച്ചായ വേണ്ട കട്ടന്‍ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി പറയുന്നുണ്ട്.
Leave a Reply