
‘ഞാനിത് എങ്ങനെ സഹിക്കും’ ! നടി കവിതക്ക് തീരാ ദുഖം ! ആശ്വസിപ്പിക്കാനാകാതെ കുടുംബവും സഹ താരങ്ങളും !
സിനിമ സീരിയൽ താരം നടി കവിത മലയാളികൾക്കും ഏറെ പരിചിതയാണ്, നിരവധി സൂപ്പർ താരങ്ങളുടെ അമ്മ വേഷത്തിൽ എത്തിയിരുന്ന നടി കവിത ഇപ്പോൾ സീരിയൽ മേഖലയിലാണ് കൂടുതൽ സജീവമായി ഉണ്ടായിരുന്നത്, പക്ഷെ കോവിടിന്റെ സാഹചര്യത്തിൽ ഇപ്പോൾ കവിതയുടെ ജീവിതത്തിൽ വലിയൊരു ദുഖം ഉണ്ടായിരിക്കുകയാണ്.
കവിതയുടെ ഭര്‍ത്താവ് ദശരഥരാജ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അവർക്ക് നഷ്ട്ടമായിരുന്നു, ആ ദുഖത്തിൽ അവർ തകർന്ന് പോയിരുന്നു, അദ്ദേഹം കോവിഡിനെ തുടർന്ന് സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയും തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ നഷ്ടമാകുകയുമായിരുന്നു.
എന്നാൽ ഇതിലും സങ്കടപെടുത്തുന്ന മറ്റൊരു കാര്യം ദിവസങ്ങള്‍ക്ക് മുന്‍പാണ് കവിതയുടെ മകന്‍ സഞ്ജയ് രൂപ് ഇതേ കോവിഡ് ബാധിതനായി മകനെയും അവർക്ക് നഷ്ടമായത്. സഞ്ജയ്യും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടുപിന്നാലെ രോഗം മൂര്‍ച്ഛിച്ച മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കവിതയുടെ ഏക മകനായിരുന്നു സഞ്ജയ്..

ഇപ്പോൾ ഈ രണ്ടു ദുഖങ്ങളും സഹിക്കാൻ കഴിയാത്ത മാനസികമായി തകർന്ന അവസ്ഥയിലാണ് നടി കവിത. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എല്ലാ ഭാഷകളിലും കൂടി 350 ചിത്രങ്ങളിലേറെ അവർ അഭിനയിച്ചിരുന്നു. 1976ല്‍ പുറത്തിറങ്ങിയ ‘ഒരു മഞ്ഞ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കവിത സിനിമരംഗത്തേക്ക് കടന്നുവന്നത്. തന്റെ പതിനൊന്നാം വയസിലാണ് കവിത അഭിനയം തുടങ്ങുന്നത്. കവിത അഭിനയിച്ച മലയാള ചിത്രങ്ങള്‍ അഗ്‌നിദേവന്‍, ആനയും അമ്ബാരിയും, ഫ്രണ്ട്‌സ്, മഞ്ജീരധ്വനി, നിദ്ര തുടങ്ങിയവയാണ് .
ചെറിയ വേഷങ്ങളാണ് നടി ചെയ്‌തിരുന്നത് എങ്കിലും അവയെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു, അഗ്‌നിദേവന്‍ എന്ന ചിത്രത്തിൽ വളരെ ശക്താമായ വേഷമാണ് നടി കൈകാര്യം ചെയ്തിരുന്നത്. തെലുങ്കിലാണ് നടി കൂടുതലും ചിത്രങ്ങൾ ചെയ്‌തിരുന്നത്, അവിടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. നടി ഭാരതീയ ജനത പാർട്ടിയിൽ അഗത്വം സ്വീകരിക്കുകയും പാർട്ടിക്ക് വേണ്ടി പ്രവത്തിക്കുകയും ചെയ്തിരുന്നു..
ഇപ്പോൾ തെലുങ്കിലും തമിഴിലും സീരിയലുകൾ ചെയ്യുന്നുണ്ട് കവിത. 1976, 84 കാലഘട്ടത്തിൽ കവിത തമിഴിലെയും തെലുങ്കിലെയും മുൻ നിര നായികയായിരുന്നു. ശേഷം 1991 മുതലാണ് അവർ സഹ നടി എന്ന ലെവലിലേക്ക് വന്നത്, നടിയുടെ തീരാ ദുഖത്തിൽ സിനിമ ലോകം മുഴുവൻ ദുഖം അറിയിച്ചിരുന്നു.
Leave a Reply