എന്റെ പ്രസവ സമയത്തും ഏട്ടൻ ലേബർ റൂമിൽ ഉണ്ടായിരുന്നു ! മകളെ കൈ കിട്ടിയതും അദ്ദേഹം ആദ്യം ചെയ്തത് അതാണ് ! കാവ്യാ മാധവൻ പറയുന്നു !

കാവ്യാ ഇപ്പോൾ സിനിമ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് എങ്കിലും താരത്തിന് ആരാധകരുടെ കാര്യത്തിൽ ഒരു കുറവുമില്ല. ഇന്നും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ താൽപര്യമാണ്. ഇപ്പോൾ മകൻ മഹാലക്ഷ്മിയുടെ കാര്യങ്ങളുമായി തിരക്കുള്ള അമ്മ വേഷമാണ് കാവ്യാ ചെയ്തുവരുന്നത്. ദിലീപ് പലപ്പോഴും പറഞ്ഞിരുന്നു, മകളുടെ കാര്യങ്ങൾ നോക്കാൻ കാവ്യ മറ്റാരെയും സമ്മതിക്കില്ല എന്നും, എല്ലാം സ്വന്തമായി തന്നെ ചെയ്യണം എന്നുള്ള ഒരു വാശിയാണ് കാവ്യക്ക് എന്നും…

അടുത്തിടെ ഒരു മാഗസിന് കാവ്യാ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത  മാസങ്ങള്‍ മുതൽ   പ്രശ്നങ്ങളാണ്, ഞാൻ ആണെങ്കിൽ വീട്ടിൽ നിന്നും മാറിനിന്ന വിഷമം മാറുന്നതിന് മുമ്പായിരുന്നു  ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

ഇത്രയും നാളായി മാനസികമായി ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് തന്നെയാണ് മുന്നോട്ട് പോകുന്നത്. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കണം, അവര്‍ക്ക് വേണ്ടി പോരാടണം എന്നായിരുന്നു ഞാന്‍ തീരുമാനിച്ചത്.‌ കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ടെന്നും കാവ്യ പറയുന്നു. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ പറയുന്നു.

മകളാണ് എല്ലാത്തിനും ഇടയിൽ ഒരു വലിയ സന്തോഷവും സമാധാനവും. ഞങ്ങൾക്ക് എല്ലാം ഇപ്പോൾ അവളാണ്, എന്റെ പ്രസവ സമയത്തും ഏട്ടൻ ലേബർ റൂമിൽ ഉണ്ടായിരുന്നു. മകളെ കൈയ്യിൽ കിട്ടിയതോടെ അദ്ദേഹം മഹാലക്ഷ്മി എന്ന പേര് വിളിക്കുക ആയിരുന്നു. മക്കളിൽ ആരാണ് ചെറു തെന്ന് എനിക്ക് ഇപ്പോഴും സംശയം ആണെന്നും ദിലീപ് പറയുന്നു. എത്ര ദേഷ്യം വന്നാലും മകളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും. ചിലപ്പോൾ കുഞ്ഞ് തല്ലൊക്കെ കൊടുക്കാറുണ്ട്. ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ പിന്നെ ചെയ്യാറില്ല.. എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യാ പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *