‘കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നു’ ! കാവ്യ മാധവന്റെ വാക്കുകൾ !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ് കാവ്യാ മാധവൻ, ബാലതാമായി സിനിമ രംഗത്ത് എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ മുൻ നിര നായികയായി മാറുകയായിരുന്നു, ഇപ്പോൾ സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുന്ന കാവ്യായുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും പ്രേക്ഷകർക്ക് എന്നും താല്പര്യമാണ്. സമൂഹ മാധ്യമങ്ങളിൽ കാവ്യാ അത്ര സജീവമല്ലെങ്കിലും നടിയുടെ ഫാൻസ് ഗ്രൂപ്പുകളൂം പേജുകളൂം വളരെ ആക്ടിവാണ്.
അത്തരത്തിൽ ഇപ്പോൾ കാവ്യയുടെ ഒരു പഴയ കാല അഭിമുഖമാണ് ആരാധകർക്കടിയിൽ വൈറലായി മാറുന്നത്, അതിൽ കാവ്യ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയാണ്, കാവ്യയുടെ വാക്കുകൾ, തന്റെ വിവാഹം (ആദ്യവിവാഹം) കഴിഞ്ഞപ്പോൾ തന്നെ സിനിമ മനസ് കൊണ്ട് ഉപേക്ഷിച്ചതാണ്. പക്ഷെ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തി ഇപ്പോൾ എനിക്ക് ഇവിടെ കിട്ടുന്നത് എല്ലാം ബോണസാണ്. എനിക്ക് ഈ ബന്ധങ്ങളും പണവും എല്ലാം തന്നത് സിനിമയാണ്. ആസിനിമയെ ഞാൻ വേണ്ടെന്നു വയ്ക്കുന്നു എന്നൊരു വാക്ക് എന്റെ വായിൽ നിന്നും വീഴാതെ ഇരിക്കട്ടെ.
എന്നെ സംബന്ധിച്ച് സിനിമ ഉപേക്ഷിക്കുക എന്ന് പറയുന്നത് അച്ഛനെയും അമ്മയെയും നോക്കാൻ താത്‌പര്യമില്ലാതെ വൃദ്ധസദനത്തിൽ കൊണ്ടു വിടുക എന്ന് പറയുന്നത് പോലെയാണ്. പക്ഷെ സിനിമ മാറുമ്പോൾ നമ്മളും അതിനനുസരിച്ച് നമ്മളും മാറണം. എനിക്ക് ഇനി ഇപ്പോൾ മീശമാധവനിലേ രുഗ്മിണിയെപോലെയോ താര കുറുപ്പിനെ പോലെയോ ആകാൻ ആകില്ല. അപ്പോൾ സിനിമകൾക്കിടയിൽ ഇടവേളകൾ വരും.
സാമ്പത്തികമായി സിനിമയെ മാത്രം ആശ്രയിക്കാതെ പിടിച്ച് നിൽക്കാനാണ് ഞാൻ ബിസ്നെസ് രംഗത്തേക്ക് ചുവടുവെച്ചത്. ബിസിനെസ്സ് എന്ന് പറയുന്നത് ഒരു ലോട്ടറിയാണ്. കല്യാണം ഒരു ലോട്ടറിയാണ്. ഈ ജീവിതം തന്നെയൊരു ലോട്ടറിയല്ലേ, എന്നും കാവ്യ എന്നും കാവ്യാ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്, അതുപോലെ എനിക്ക് ഇപ്പോൾ ഒരു വിവാഹദി കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നല്ല പേടിയുണ്ട്. പക്ഷെ എനിക്ക് കുഞ്ഞുങ്ങൾ എന്ന് വെച്ചാൽ ജീവനാണ്. അത് ചെറുപ്പകാലം തൊട്ടേ അങ്ങനെയാണ്.
ചെറുപ്പത്തിൽ ഞാൻ തലയിനയൊക്കെ വയറിൽ കെട്ടിവച്ചു ഗർഭിണിയെ പോലെ നടന്നിട്ടുണ്ട്. അത് കാണുമ്പോൾ എന്റെ അമ്മാവന്മാർ വഴക്ക് പറഞ്ഞതൊക്കെ ഇന്നും ഓർമ്മയിലുണ്ട്. എന്നും കാവ്യ അതിനു മുമ്പ് നൽകിയ ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇപ്പോഴും എനിക്ക് അമ്മയാകാനുള്ള ആഗ്രഹം വളരെ കൂടുതലാണ്. ഒരു കുഞ്ഞിനുവേണ്ടി ജീവിതകാലം മുഴുവനും ഒരാളെ കല്യാണം കഴിക്കണം. അത് എങ്ങനെ ഒരാളാകും എന്നൊരു പിടിയും ഇല്ല. അതാണ് പേടി.എന്റെ ഈ ആഗ്രഹം ഞാൻ കഴിഞ്ഞ ദിവസം അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന്. പക്ഷെ ഇവളെപ്പോൾ ന്യൂ ജെനെറേഷൻ ആയി എന്ന ഭാവത്തിൽ അമ്മ തന്നെ നോക്കി പിടിപ്പിച്ചതും കാവ്യാ പറയുന്നുണ്ട്.
Leave a Reply