‘ആ കഥാപാത്രം എനിക്ക് വേണമെന്ന് കാവ്യ വാശിപിടിച്ചു, ! അവസാനം മനസില്ലാ മനസോടെയായിരുന്നു അന്ന് കാവ്യ പൃഥ്വിയുടെ നായികയായത് !
മലയാള സിനിമയിൽ ഒരു കാലത്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ലാൽജോസ് സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ക്ലാസ്സ്മേറ്റ്സ്’. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം കൊടുത്ത് പുറത്തിറങ്ങിയ ചിത്രം അന്നത്തെ സൂപ്പർ ഹിറ്റായിരുന്നു, രസകരമായ കോളജ് അനുഭവം തുറന്ന് കാട്ടുന്ന ചിത്രം കോമഡിക്കും പ്രാധാന്യം നൽകിയിരുന്നു. കാവ്യയും പൃഥ്വിയുമാണ് ചിത്രത്തിലെ നായികാ നായകന്മാർ. കൂടാതെ ചിത്രത്തിൽ ഇന്ദ്രജിത്ത്, നരേൻ ജയസൂര്യ, രാധിക, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ഇതിൽ നരേൻ ചെയ്ത് കഥാപത്രം ചെയ്യാൻ അന്ന് കുഞ്ചാക്കോ ബോബനെ ആയിരുന്നു ലാൽജോസ് മനസ്സിൽ കണ്ടിരുന്നത് പക്ഷെ അന്ന് മറ്റൊരു ഷൂട്ടിംഗ് സെറ്റിൽ തിരക്കിലായ ചാക്കോച്ചന് അത് നഷ്ടമാകുകയും പകരം നരേൻ വരികയുമായിരുന്നു. ഈ ചിത്രത്തിലെ ഓരോ കഥാപത്രങ്ങൾക്കും അവരുടേതായ പ്രാധാന്യം ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിൽ പൃഥ്വിയുടെ നായികയായ താര എന്ന വേഷം ചെയ്യാനാണ് ലാൽജോസ് കാവ്യയെ വിളിച്ചിരുന്നത്, പക്ഷെ കഥ പറഞ്ഞ് തുടങ്ങുന്നത് റസിയ എന്ന കഥാപാത്രത്തിൽ കൂടിയാണ് എന്ന അറിഞ്ഞ കാവ്യ ഉടനെ തന്റെ അടുത്ത് വരികയും, എനിക്ക് താര എന്ന വേഷം വേണ്ട പകരം റസിയ എന്ന വേഷം മതി അവർക്കാണ് സിനിമയിൽ കൂടുതൽ പ്രാധാന്യം എന്നും തനിക്ക് ആ വേഷം തരണം എന്നും പറഞ്ഞ് വാശിപിടിക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ ലാൽ ജോസ് തുറന്ന് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….
ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ സമയമായപ്പോൾ കാവ്യാ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഈ ചിത്രത്തിന്റെ കഥ മനസിലായില്ല എന്ന്, അപ്പോൾ ഇതിന്റെ കഥ പറഞ്ഞ് കൊടുക്കാൻ ഞാൻ ജയിംസ് ആൽബർട്ടിനെ ഏൽപ്പിച്ചു. ശേഷം ഞാൻ കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേർന്ന സീനാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. പക്ഷെ ഷൂട്ട് ചെയ്യാൻ സമയമായപ്പോൾ കാവ്യയെ കാണുന്നില്ല. അപ്പോഴാണ് ജയിംസ് പറയുന്നത്, കഥ കേട്ട കാവ്യ അപ്പോൾ മുതൽ വലിയ ബഹളവും, കരച്ചിലും, സങ്കടത്തിലുമാണ് എന്ന്, ഞാൻ കാവ്യയെ ചെന്ന് കണ്ട് കാര്യം തിരക്കി.
അപ്പോൾ കരഞ്ഞുകൊണ്ട് പറഞ്ഞു ‘ഞാനല്ല ഈ സിനിയിലെ നായിക എനിക്ക് റസിയ എന്ന വേഷം ചെയ്താൽ മതിയെന്ന്’ അത് കേട്ടപ്പോൾ എനിക്ക് വലിയ ദേഷ്യം വന്നു, ഞാൻ പറഞ്ഞു നിന്നെപ്പോലെ പ്രശസ്തയായ ഒരാൾ ചെയ്യേണ്ട വേഷമല്ല അത്, അങ്ങനെ ചെയ്താൽ അതിനൊരു രസമുണ്ടാകില്ല, റസിയയെ എന്തായാലും മാറ്റാൻ പറ്റില്ല, നിനക്ക് പറ്റുമെങ്കിൽ നീ താര എന്ന വേഷം ചെയ്യ്, പറ്റില്ലെങ്കിൽ പൊയ്ക്കോ എന്ന് ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ കരച്ചിൽ കൂടി. പിന്നെ കഥയുടെ ഗൗരവം ഞാൻ ഒരു വിധം പറഞ്ഞ് കാവ്യയെ ബോധ്യപ്പെടുത്തി എന്നിട്ടും മനസ്സില്ല മനസോടെയാണ് ആ കഥാപാത്രം അവൾ ചെയ്തത് എന്നും ലാൽജോസ് പറയുന്നു..
Leave a Reply