ഇപ്പോഴും കാവ്യയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല ! പ്രകാശൻ ഇന്നും ആ കാത്തിരിപ്പിലാണ് ! കാവ്യപ്രകാശന്റെ കഥ !

ചില താരങ്ങളോട് ഉള്ള ഇഷ്ടം ചിലർ അമിതമായി പ്രകടിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു സമയത്ത് ഏവരും ഒരുപാട് സ്നേഹിച്ചിരുന്ന ആരാധിച്ചിരുന്ന നടി ആയിരുന്നു കാവ്യാ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യാ ഒരു സമയത്ത് സിനിമയിലെ മുൻ നിര നായിക തന്നെ ആയിരുന്നു. മലയാളത്തിന്റെ മുഖ സൗന്ദര്യമായി കാവ്യാ മാറിയ ഒരു കാലഘട്ടം നമുക്കു ഉണ്ടായിരുന്നു. കാവ്യാ ഇപ്പോൾ ദിലീപുമായുള്ള വിവാഹ ശേഷം സിനിമ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. എങ്കിലും നടിയുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്, അത്തരത്തിൽ ഇപ്പോൾ ഏറെ രസകരമായ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

കാവ്യയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് ജീവിക്കാൻ തന്ന് മാറാണെന്നുപോയ ഒരു മനുഷ്യന്റെ കഥയാണ് ഏറെ ശ്രദ്ധ വേണ്ടുന്നത്. അദ്ദേഹത്തിന്റെ പേര് പ്രകാശൻ എന്നാണെങ്കിലും കാവ്യയോടുള്ള അയാളുടെ അന്ധമായ ആരാധന കാരണം നാട്ടുകാർ അയാളെ  കാവ്യപ്രകാശൻ എന്നാണ് വിളിക്കുന്നത്. അതുമാത്രമല്ല കഴിഞ്ഞ  16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്ത പ്രകാശന്റെ കഥയും ഏറെ അതിശയകരമാണ്.

ആരാധന അദ്ദേഹത്തെ അന്ധമായി ബാധിച്ചിരിക്കുകയാണ്. കാവ്യയോടുള്ള അടങ്ങാത്ത അരാധനയും പ്രണയവും നടിയെ സ്വന്തമാക്കാൻ പ്രകാശൻ കാത്തിരുന്ന കഥയും നാട്ടുകാർ തന്നെ വിശദീകരിക്കുന്നുണ്ട്. കാവ്യയോട് മാത്രമല്ല, ലോട്ടറിയോടും പ്രകാശന് അടങ്ങാത്ത പ്രേമമാണ് എന്നാണ് അവർ പറയുന്നത്. ലോട്ടറി എടുത്തു തുടങ്ങിയതിന്റെ പിന്നിലും ഒരു പക്ഷെ കാവ്യയോടുള്ള പ്രണയമാകാം എന്നും ചിലർ പറയുന്നു, കാരണം ലോട്ടറി അടിച്ച് പണക്കാരൻ ആയാൽ കാവ്യയെ വിവാഹം കഴിക്കാമെന്നും പ്രകാശൻ സ്വപ്നം കണ്ടുകാണും. ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശൻ എടുക്കാറുണ്ട്. കഴിഞ്ഞ മുപ്പത്തിനാല് വർഷമായി തുടരുന്ന ശീലമാണ് ഇത്.

 

ഒരു സാധാരണ നാട്ടിൻ പുറത്തെ ഒരു നിഷ്കളങ്കനായ വ്യക്തി അദ്ദേഹത്തിന് തൊഴിൽ, കൂലിപണിയാണ്, കല്ലും മണ്ണും ചുമന്നു കിട്ടുന്ന പണം കൊണ്ടാണ് പ്രകാശൻ ഈ ലോട്ടറി എടുക്കുന്നത്. 16 വർഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശൻ നേടിയെടുത്തത്. എന്നാൽ അതിലും രസകരമായ മറ്റൊരു കാര്യം പ്രകാശന് ഇതുവരെ ഒരു ലോട്ടറിപോലും അടിച്ചിട്ടില്ല എന്നതാണ്.

ഇദ്ദേഹത്തെ ആ നാട്ടിൽ  കാവ്യാ പ്രകാശൻ എന്ന് പറഞ്ഞാൽ മാത്രമേ ഈ ലോട്ടറി പ്രേമിയെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു കാവ്യയോട് പ്രകാശന്. കാവ്യയെ ഞാൻ വിവാഹം കഴിക്കും എന്നാണ് ഒരു സമയം വരെ പ്രകാശൻ പറഞ്ഞു നടന്നിരുന്നത്. അതിനായി ഒരുപാട് ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും പ്രകാശൻ നടത്തിയിരുന്നതായും നാട്ടുകാർ തന്നെപറയുന്നു. കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുൻപിലത്തെ മുറിയിൽ തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. ആരൊക്കെ കളിയാക്കിയിട്ടും അതിനൊരു മാറ്റവും ഇല്ലായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *