താരങ്ങൾ പ്രതിഫലം കുറക്കണം എന്ന് സുരേഷ് കുമാർ ആവിശ്യപെടുമ്പോൾ ! ഒരു സിനിമക്ക് കീർത്തി വാങ്ങുന്നത് കോടികൾ ! നടിയുടെ ആസ്തി !റിപ്പോർട്ട് !

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും എത്തി മലയാളത്തിൽ തുടക്കം കുറിച്ച ആളാണ് കീർത്തി സുരേഷ്.   ബാലതാരമായി സിനിമ രംഗത്ത് എത്തിയ കീർത്തി നായിയ്ക്കായി തുടക്കം കുറിച്ചത് പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടിയാണ്, ശേഷം ദിലീപിന്റെ നായികയായി റിങ്ങ്മാസ്റ്ററിലും അഭിനയിച്ചിരുന്നു. മലയാളത്തിലെ ഒരു സമയത്തെ മിന്നുന്ന താരമായിരുന്ന നടി മേനകയുടെയും നിർമാതാവ് സുരേഷ് കൃഷ്ണയുടെയും ഇളയമകളാണ് കീർത്തി, തമിഴിൽ ‘റിമോ’ എന്ന ചിത്രമാണ് കീർത്തിയുടെ കരിയറിൽ വഴിത്തിരിവായത്. ശേഷം വിജയുടെ നായികയായി, വിക്രം, സൂര്യ, ധനുഷ്, രജനികാന്ത്, വിശാൽ തുടങ്ങി സൗത്ത് ഇൻഡസ്ട്രിയിലെ എല്ലാ സൂപ്പർ സ്റ്റാർസിനൊപ്പവും അഭിനയിച്ച കീർത്തി  2018 ൽ പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയിരുന്നു.

ഇപ്പോഴും തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായിക തന്നെയാണ് കീർത്തി. ഒരു സിനിമക്ക് താരം വാങ്ങുന്നത് കോടികളാണ്. ഇപ്പോഴിതാ, കീർത്തിയുടെ സ്വത്ത് വിവരങ്ങളാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. 2022 ലെ കണക്കനുസരിച്ച് കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യൺ ഡോളർ ആണെന്നാണ് റിപ്പോർട്ട്, അതായത് ഇന്ത്യൻ രൂപ 30 കോടി. സാധാരണ ഗതിയിൽ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് കീർത്തി വാങ്ങുന്നത്. എന്നാൽ നാനിക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയിൽ നാല് കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ട്.

അതുമാത്രമല്ല താരത്തിന്റെ വരുമാന സ്രോതസ്, വൻകിട കമ്പനികളുടെ ബ്രാൻഡ് കൂടിയാണ് കീർത്തി. റിലയൻസ് ട്രെൻഡ്‌സ്, ഉഷ ഇന്റർനാഷണൽ, ജോസ് ആലുക്കാസ് തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കീർത്തി. ഇവരുമായി ചേർന്നുള്ള ഒരു പരസ്യത്തിന് 15 മുതൽ 30 ലക്ഷം വരെയാണ് താരം വാങ്ങുന്നത്. ഇതുകൂടാതെ രാജ്യത്തുടനീളം നിരവധി സ്വത്തുക്കളും കീർത്തിക്കുണ്ട്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ചെന്നൈയിലെ ആഡംബര വീട് ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിൽ മറ്റൊരു അപ്പാർട്മെന്റും കീത്തിക്കുണ്ടെന്നാണ് വിവരം.

ഇതിന് പുറമെ താരപുത്രിക്ക് ആഡംബര കാറുകളും ഉണ്ട്. 60 ലക്ഷത്തോളം വില വരുന്ന വോൾവോ എസ് 90 ആണ് അതിൽ ഏറ്റവും പുതിയത്. ഒന്നര കോടിയുടെ അടുത്ത് വില വരുന്ന ഒരു ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി. 81 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി 43 യും, ഏകദേശം 25 ലക്ഷം രൂപ വില വരുന്ന ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയും കീർത്തിക്ക് സ്വതമയുണ്ട്. ഇത് മാത്രമല്ല ഇനി പുതിയതായി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ കീർത്തിയുടെ അച്ഛനും പ്രശസ്ത നിർമാതാവുമായ സുരേഷ് കുമാർ താരങ്ങൾ പ്രതിഫലം കുറിക്കണം സിനിമ മേഖല കടുത്തപ്രതിസന്ധിയിലാണ് എന്നും കൂടാതെ യുവ താരങ്ങൾക്ക് എതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇപ്പോൾ ആ വാക്കുകളും ശ്രദ്ധ നേടുകയാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *