ഇപ്പോൾ തന്നെ എന്റെ മൂന്ന് നാല് വിവാഹം കഴിഞ്ഞു !! കീർത്തി സുരേഷ്

ഇന്ന് തെന്നിന്ത്യയിൽ ഏറ്റവുമ കൂടുതൽ തിരക്കുള്ള നായികയാണ് കീർത്തി സുരേഷ്, 90 കളിലെ പ്രിയ നായിക മേനകയുടെയും ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്  സുരേഷ് കൃഷ്ണയുടെയും മകൾ കീർത്തി ബാലതാരമായി ദിലീപ്പ് ചിത്രം കുബേരനിലാണ് അഭിനയം തുടങ്ങിയത്, അതിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയാണ് കീർത്തിയുടെ ആദ്യ നായിക ചിത്രം, ഗീതാഞ്ജലി വിജയമായിരുന്നില്ലയെങ്കിലും കീർത്തി ശ്രദ്ധിക്കപ്പെട്ടു അതിനു ശേഷം മലയാളത്തിൽ ദിലീപ് നായകനായ റിങ് മാസ്റ്ററിലും കീർത്തി അഭിനയിച്ചിരുന്നു, അതിനു ശേഷം തമിഴിൽ പോയ താരം പിന്നീട് നിരവധി ഹിറ്റ്  ചിത്രങ്ങളുടെ ഭാഗമായി മാറി, തമിഴിലും തെലിങ്കിലും ഇന്ന് കീർത്തിയുടെ ഡേറ്റിനായി നിർമാതാക്കൾ കാത്തുനിൽക്കുകയാണ്….

ഏറെ നാളത്തെ ഇടവേളക്ക് ശേഷം പ്രിയദർശൻ ചിത്രം മരകാറിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് കീർത്തി, കൂടാതെ  മികച്ച നടിക്കുള്ള ദേശിയ അവാർഡ്‌കൂടി കീർത്തി സ്വന്തമാക്കിയിരുന്നു, കീർത്തിയുടെ മറ്റൊരു പ്രത്യേകത നിരവധി ചിത്രങ്ങൾ  ചെയ്തെങ്കിലും ഒരു പരിധിവിട്ട് ഇതുവരെ ഗ്ലാമർ വേഷങ്ങൾ ചെയ്യാത്ത ഒരാളുകൂടിയാണ് കീർത്തി കൂടാതെ മറ്റുതരത്തിലുള്ള  ഗോസിപ്പുകളും താരത്തിന് വന്നിരുന്നില്ല, പക്ഷെ ചില മീഡിയാസ് അടുത്തിടെ  താരം ഒരു ബിസിനെസ്സ് മാനുമായി ഉടൻ വിവാഹം എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു, അത് മറ്റുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങൾ ഏറ്റെടുക്കായിരുന്നു, അതിനു ശേഷം സംഗീത സംവിധായകൻ അനിരുദ്ധുമായിട്ടാണ് അടുത്ത ഗോസിപ്പ് വന്നത്..

ഇവർ ഒരുമിച്ചുള്ള ഒരു ചിത്രം കണ്ടയുടൻ പ്രണയമല്ല നേരെ വിവാഹമാണ്, കീര്‍ത്തിയും അനിരുദ്ധും വിവാഹിതരാവുകയാണെന്ന വാര്‍ത്ത പ്രചരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു.  എന്നാല്‍ പിന്നാലെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ തന്നെ വാര്‍ത്ത നിരസിച്ച്‌ രംഗത്തെത്തി. രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നും വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. പക്ഷെ അന്നൊന്നും കീർത്തി  ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലായിരുന്നു ഇപ്പോൾ അതിനുള്ള മറുപയടയുമായി താരം താനെ എത്തിയിരിക്കുകയാണ്,

വാര്‍ത്തകള്‍ വ്യാജമാണെന്ന്,  എന്റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോള്‍ ഞാന്‍തന്നെ  ഞെട്ടിപ്പോയി. ഞാന്‍ കല്യാണം കഴിച്ചെന്ന് അതും മൂന്നോ നാലോ തവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം.. ഏതായാലും തന്റെ വിവാഹം വരുമ്പോൾ ഞാൻ തന്നെ എല്ലാവരെയും അറിയിക്കുമെന്നും അതിനു ഇനിയും ഏറെ സമയം ഉണ്ടെന്നും കീർത്തി പറയുന്നു.. പക്ഷെ ഇതൊക്കെ ഒരു രാസമായിട്ടേ ഞാൻ യെടുക്കുന്നുള്ളു, ഏതായാലും സോഷ്യൽ മീഡിയയോട് വളരെ നന്ദി എന്നും കീർത്തി പറയുന്നു. താരത്തിന്റ പുതിയ ചിത്രമായ രംഗ് ദേയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരമിപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു വാർത്ത സമ്മേളനത്തിലാണ് കീർത്തി ഈ കാര്യം പറഞ്ഞത്.. തെലുങ്ക് ചിത്രമായ  രംഗ് ദേയിൽ നിതിനാണ് നായകൻ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *