പാലസ്തീന് വേണ്ടി കേരളത്തിൽ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും ! ഹമാസ് ഭീകരരാണോ അല്ലയോ എന്നത് ഷൈലജയോട് ചോദിക്കണം ! നിലപാടിൽ ഉറച്ച് സിപിഎം

ഇപ്പോൾ രാജ്യമെങ്ങും ചർച്ച ഇസ്രായേൽ പലസ്തീൻ യുദ്ധമാണ്. നമ്മുടെ കേന്ദ്ര സർക്കാർ ഇസ്രേലിനെ പിന്തുണക്കുമ്പോൾ സംസ്ഥാന സർക്കാർ പലസ്തീനെയും ഹമാസിനെയുമാണ് പിന്തുണക്കുന്നത്, ഇപ്പോഴിതാ ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പാലസ്തീൻ സമാധാനം ഉറപ്പു വരുത്തുക എന്ന മുദ്രവാക്യം ഉയർത്തികൊണ്ട് ഏരീയ തലത്തിൽ 20-ാം തീയതി വരെ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കണമെന്നാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

ഇസ്രായേൽ ഗാസക്ക് എതിരെ വലിയ ആക്രമണമാണ് നടത്തുന്നത്. ഇതാണ് ഹമാസ് അക്രമം അഴിച്ചു വിടാൻ കാരണം. ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് പാലസ്തീന്റേത്. പാലസ്തീൻ ജനതയ്‌ക്ക് സ്വന്തമായി ഒരു രാജ്യം നൽകണം. രണ്ട് ഭാഗത്തു നിന്നുമുള്ള കുരുതി അവസാനിപ്പിക്കണം. സമാധാന അന്തരീക്ഷത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണം. ഗാസയുടെ മൂന്ന് ഭാഗവും ഇസ്രായേലാണ്. ഗാസയിലെ ആശുപത്രികളെല്ലാം മോർച്ചറിയാകുകയാണ്. തുടക്കം കുറിച്ചത് ഹമാസ് ആണെങ്കിലും മൂന്ന് ഭാഗവും വളഞ്ഞ് ഇസ്രായേൽ അക്രമം നടത്തുകയാണ് എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതുപോലെ പിണറായി വിജയൻ പ്രതികരിച്ചത് ഇങ്ങനെ, ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ സിപിഎമ്മിന് ആശയക്കുഴപ്പമില്ലെന്നും കേന്ദ്രകമ്മിറ്റിയുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കെ.കെ ഷൈലജ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് സംബോധന ചെയ്തതിൽ വലിയ എതിർപ്പാണ് നേരിട്ടത്. സിപിഎമ്മിന്റെ നിലപാട് ഇസ്രായേൽ വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു..

അതെ സമയം കെ.കെ ഷൈലജ ടീച്ചർ ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി  ഒഴിഞ്ഞുമാറുകയായിരുന്നു. ഭീകരരാണോ അല്ലയോ എന്നത് കെ.കെ ഷൈലജയോട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  അതുപോലെ തന്നെ ഹമാസിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ച സിപിഎം നേതാവ് എം.സ്വരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. പാലസ്തീനികൾ ഇതുവരെ എന്തു ചെയ്തിട്ടുണ്ടെങ്കിലും, ഇനിയങ്ങോട്ട് എന്ത് ചെയ്താലും അവർ നിരപരാധികളാണ് എന്നായിരുന്നു. സ്വരാജ് കുറിച്ചത്.

ഇതിനെ വിമർശിച്ച് ഹരീഷ് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത് ഇങ്ങനെ, മനുഷ്യർ മനുഷ്യരെ കൂട്ട കുരുതി നടത്തുന്ന എല്ലാ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ഉത്തരവാദിത്വപ്പെട്ടവർ എന്ന് സാധാരണ മനുഷ്യർ തെറ്റിദ്ധരിക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലിരിക്കുന്നവർ ഏതെങ്കിലും പക്ഷം പിടിച്ച് ഇത്തരം പ്രസ്താവനകൾ നടത്തിയാൽ മതി.. ഏത് യുദ്ധവും ഏത് കലാപവും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരിയായി തോന്നും.. ഉദാഹരണത്തിന് ഒരു കഥയോ,കവിതയോ നിരത്തിയാൽ മതി.. മനുഷ്യത്വവും നിഷ്പക്ഷതയും സമാധാനവും നശിക്കാൻ അതൊരു മാതൃകയാവും.. എല്ലാ അരാജുകളും സ്വരാജുകാളാവും..എല്ലാ സ്വാരാജുകളും അരാജുകളുമാവും.. ശുഭം എന്നുമായിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *