കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കാണിക്കുന്നു ! ആരെയും മോശമാക്കി കാണിക്കുന്നില്ല ! കേരളാ സ്റ്റോറി ഏറ്റെടുക്കുമെന്ന് സുരേഷ് കുമാർ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ സംസാരമായ ഒരു സിനിമയാണ് കേരള സ്റ്റോറി. ഹിന്ദു പെൺകുട്ടി പ്രണയത്തിൽ ആകുകയും ശേഷം മുസ്ലിം ആയി ഐഎസിൽ ചേരുകയും  ചെയ്യുന്നതാണ് സിനിമയിൽ കാണിക്കുന്നത്,ലവ് ജിഹാദ് എന്നും പറയപ്പെടുന്നു. ഇത് കേരളത്തിൽ യാഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങളാണ് എന്നുതന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തർ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരെ പല തരത്തിലുള്ള വിമർശനങ്ങളും നടക്കുകയാണ്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേരളാസ്‌റ്റോറി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി കാണിച്ചുതരുന്ന സിനിമയാണെന്നാണ് അദ്ദേഹം പറയുന്നത്. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്റ്റോറി’ എന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. സിനിമ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള സ്റ്റോറി നല്ല സിനിമയാണെന്നും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതുപോലെ തന്നെ ഈ സിനിമയെ എന്തിനാണ് ഭയക്കുന്നത്, 33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. പല പ്രമുഖ തിയറ്ററുകളിലും ചിത്രം വിലക്കിയിട്ടുണ്ട്. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യം തളളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *