കേരളം രക്ഷപ്പെടണമെങ്കിൽ ഇനി ഒരേ ഒരു മാർഗം ! ബിജെപി അധികാരത്തിൽ വരണം ! കേരളം കാവി പുതപ്പിക്കുന്ന കാലം ഇങ്ങു അടുത്തെത്തിയിട്ടുണ്ട് ! കൃഷ്ണകുമാർ !

മലയാള സിനിമ രംഗത്തെ പ്രശസ്ത നടൻ എന്നതിനപ്പുറം ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ അംഗം കൂടിയാണ് കൃഷ്ണ കുമാർ. ഇപ്പോഴിതാ അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികം വൈകാതെ കേരളത്തെ കവി പുതപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. താൻ ഒരിക്കലും തന്റെ പാർട്ടിയെ തള്ളിക്കളയുകയില്ല, 2021ലാണ് ഞാന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

എന്റെ ഒരു നിഗമനത്തിൽ  അടിസ്ഥാനപരമായി മൂന്ന് കാരണങ്ങള്‍കൊണ്ടാണ് ഒരാൾ പാര്‍ട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങള്‍ക്കായി പലരും വരും, ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവര്‍ പാര്‍ട്ടി വിടും. രണ്ട്, ആവേശംകൊണ്ട് പാര്‍ട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോള്‍ പാര്‍ട്ടി വിടും. മൂന്ന്, ആദര്‍ശംകൊണ്ട് പാര്‍ട്ടിയില്‍ ചേരും, അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടാലോ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാര്‍ട്ടിയില്‍ നിന്ന് പോകാനാകില്ല എന്നും കൃഷ്ണകുമാർ പറയുന്നു.

അതുപോലെ തന്നെ കേരളത്തിൽ  ബിജെപി അധികാരത്തിൽ എത്തിയാൽ ഇപ്പോഴത്തെ നമ്മുടെ എല്ലാ പ്രശ്നങ്ങളും മാറി കേരളം വികസനത്തിന്റെ പാതയിൽ എത്തുമെന്നും, എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകുമെന്നും, നമ്മെ നയിക്കാൻ ശക്തനായ മോദിജി ഉണ്ടാകുമെന്നും, അധികം വൈകാതെ കേരളത്തെ കാവി പുതപിക്കുമെന്നും അടുത്തിടെ കൃഷ്ണകുമാർ പറഞ്ഞിരുന്നു.

ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും അദ്ദേഹം പലപ്പോഴും രൂക്ഷമായി വിമർശിച്ച് രംഗത്ത് വരാറുണ്ട്. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ അടുത്തിടെ അദ്ദേഹം നമ്മുടെ നാട്ടിൻ പുറങ്ങളിൽ കമ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നത് ഇങ്ങനെ, “ആദ്യം വരുന്ന ചുവപ്പ് ഇലകൾ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്.

കൂടാതെ മറ്റൊരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു, അതിലെ വാക്കുകൾ ഇങ്ങനെ, “കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തിൽ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങൾക്കു സമർപ്പിക്കുന്നു.. എന്നും കൃഷ്ണകുമാർ കുറിച്ചിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *