സർക്കാർ പെൻഷൻ നിഷേധിച്ച അമ്മമാർക്ക് സഹായവുമായി കൃഷ്ണകുമാർ ! 25000 രൂപ വീതം അമ്മമാർക്ക് ! കൈയ്യടിച്ച് മലയാളികൾ !

പ്രശസ്ത നടൻ എന്നതിനപ്പുറം ഇന്ന് ബിജെപി രാഷ്ട്രീയ രംഗത്തും ഏറെ സജീവമായ പ്രവർത്തകനാണ് കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ ഇടപെടലിൽ നാട്ടിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നുണ്ട് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ, ഇപ്പോഴിതാ പെൻഷൻ വിതരണം മുടങ്ങിയതിനെത്തുടർന്ന് പട്ടിണിയിലായി മറിയക്കുട്ടിക്കും അന്നമ്മയ്ക്കും സഹായവുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.

പെൻഷൻ വിഷയത്തിൽ അദ്ദേഹം നേരത്തെയും സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.  സർക്കാർ കൈയ്യൊഴിഞ്ഞവരെ നടുറോഡിൽ നിർത്തി തെണ്ടിക്കുകയല്ല വേണ്ടത്. അവരെ മനസറിഞ്ഞ് സഹായിക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. അന്നമ്മയ്ക്ക് നൽകാനുള്ള പണത്തിന്റെ ചെക്ക് കൃഷ്ണൻകുമാർ കർമ്മ ന്യൂസിന് കൈമാറി. കൂടാതെ മന്ത്രിമാർക്ക്  മുപ്പത്തിമൂവായിരത്തോളം വിലവരുന്ന കണ്ണാടി വാങ്ങാൻ പണം അനുവദിക്കും, എന്നാൽ പാവപ്പെട്ട സാധാരണക്കാർക്ക് നൽകേണ്ട പണം കൊടുക്കാതിരിക്കുന്നത് അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡരികിൽ ഭിക്ഷ യാചിക്കുന്ന ആ അമ്മയെ കണ്ടപ്പോൾ സ്വന്തം അമ്മ ആയിരുന്നെങ്കിൽ എന്നാണ് ചിന്തിച്ചത്. അതുകൊണ്ടാണ് സഹായിക്കാൻ മനസുണ്ടായത്. ആദ്യം മറിയക്കുട്ടിക്ക് മാത്രമാണ് സഹായം നൽകിയത്. എന്നാൽ പിന്നീട അന്നമ്മയ്ക്ക് കൂടി തുല്യമായ തുക നൽകാൻ തീരുമാനിക്കുകയായിരുന്നു. ഏതായാലും കൃഷ്ണകുമാറിന്റെ നന്മനിറഞ്ഞ പ്രവർത്തിക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *