കൃഷ്ണകുമാറിനെ കണ്ടു പരാതി പറഞ്ഞു, പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് ഉടൻ തന്നെ പരിഹാരവും ! കൃഷ്ണകുമാർ കേന്ദ്ര മന്ത്രിക്ക് എതിരായ കത്ത് പങ്കുവെച്ച് പുലിവാല് പിടിച്ചു !

ഒരു നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ പ്രവർത്തന സമതി അംഗവും കൂടിയാണ്, രാഷ്ട്രീയ രംഗത്ത് വളരെ സജീവമായ അദ്ദേഹം പൊതുപ്രവർത്തനായി ഏറെ സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ അടുത്തിടെ അദ്യേഹത്തെ തേടി വന്ന ഒരു പരാതിയിൽ പരിഹാരം കൊണ്ടിരിക്കുകയാണ് കൃഷ്ണകുമാർ, എന്നാൽ അതേ വിഷയത്തിൽ അദ്ദേഹം ഇപ്പോൾ പുലിവാലും പിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്, കഴിഞ്ഞ ദിവസം ബിജെപിയുടെ തിരുവനന്തപുരം ഫോർട്ട്‌ വാർഡ് കൗൺസിലർ ശ്രീമതി ജാനകി അമ്മാൾ വന്ന് ഒരു പരാതി പറഞ്ഞു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കും പടിഞ്ഞാറെ നടയ്ക്കുമിടയിൽ പോസ്‌റ്റോഫീസിന്റെ ഒരു കെട്ടിടം ഉപയോഗശൂന്യമായി ജീർണാവസ്ഥയിലാണ്. കെട്ടിടത്തിനകത്തും പുറത്തും കാടുകേറി പാഴ്മരങ്ങളും വളർന്നു പാമ്പിന്റെയും വവ്വാല്കളുടെയും ശല്യം കാരണം പ്രദേശവാസികൾ വർഷങ്ങളായി ഭയപ്പാടിലാണ് ജീവിക്കുന്നത്.

അവർ എനിക്ക് തന്ന  പരാതിപ്രകാരം ഇന്നു ഞാനും മറ്റു പ്രവർത്തകരും സ്ഥലം സന്ദർശിച്ചു കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കി. ഫോട്ടോയും വിഡിയോയും അയച്ച ശേഷം കേന്ദ്ര വാർത്താവിനിമയ വകുപ്പുമായി ബന്ധപ്പെട്ടു സംസാരിച്ചു. കാര്യങ്ങൾ മനസ്സിലാക്കി പരിസരം വൃത്തിയാക്കാൻ നിർദേശം നൽകുകയും പഴയക്കട്ടിടം, പൊളിച്ചുനീക്കാൻ ഉടനെ തന്നെ ഉത്തരവിറക്കാമെന്നും ഉറപ്പു നൽകി.. ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി എന്നെ അറിയിച്ച ശ്രീമതി ജാനകി അമ്മാളുവിനും, പൂർണ സഹകരണം തന്ന സൗത്ത് ഡിവിഷൻ ഓഫീസിലെ ജീവനക്കാർക്കും, കേന്ദ്ര വാർത്താവിനിമയവകുപ്പി ൽ നിന്നും നടപടി വേഗത്തിൽ എടുക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. എന്നായിരുന്നു..

ഈ കുറിപ്പിനൊപ്പം അദ്ദേഹം അതിന്റെ എല്ലാം കുറച്ച് ചിത്രങ്ങളും പങ്കുവെച്ചിരുന്നു, എന്നാൽ കൃഷ്ണകുമാറിന്റെ ഈ പോസ്റ്റ് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്, പോസ്റ്റില്‍, കേന്ദ്രമന്ത്രിയെ കുറ്റപ്പെടുത്തുന്ന കൗണ്‍സിലറുടെ കത്തും കൃഷ്ണകുമാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് കേന്ദ്രമന്ത്രി വി. മുരളീധരനെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യാപക പ്രചാരണമുണ്ടായി. പിന്നാലെ പോസ്റ്റ് എഡിറ്റ് ചെയ്ത് കത്തിലെ ആ ഭാഗം നീക്കി. എന്നാല്‍, എഡിറ്റ് ചെയ്യാത്ത കത്തിന്റെ സ്‌ക്രീന്‍ഷോട്ട് നേരത്തേ തന്നെ എടുത്തുവെച്ചിരുന്നത് കൃഷ്ണകുമാറിന് വിനയായി. ജാഗ്രതക്കുറവിന് ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ കൃഷ്ണകുമാര്‍ ബി.ജെ.പി. നേതൃത്വത്തോട് മറുപടി പറയേണ്ടിവരും. നേതൃത്വത്തോട് മറുപടി പറയേണ്ടിവരും. ദേശീയാധ്യക്ഷന്‍ പങ്കെടുത്ത വേദിയില്‍ സ്ഥാനം നല്‍കാത്തതിലുള്ള കൃഷ്ണകുമാറിന്റെ പരസ്യവിമര്‍ശനം തന്നെ നേതൃത്വത്തിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *