സുധിയുടെ സ്വപ്നം സഭലമാകുന്നു ! വീട് വെക്കാൻ 7 സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് ! കൈയ്യടിച്ച് ആരാധകർ !

അനുഗ്രഹീത കലാകാരനായ കൊല്ലം സുധിയുടെ വേർപാട് ഇന്നും വേദനാജനകമാണ്. വളരെ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടമാണ് സുധിയുടെ ജീവൻ കവർന്നത്. ഇന്നും അത് ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും. അദ്ദേഹത്തിന്റ വിയോഗ ശേഷമാണ് ആ മനുഷ്യൻ അനുഭവിച്ചുകൊണ്ടിരുന്ന കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും കഥ പുറം ലോകം അറിയുന്നത്. വ്യക്തി ജീവിതത്തിൽ ഇത്രയും കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരുന്ന സമയത്തും സുധി വേദികളായ വേദികൾ മുഴുവനും എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടിരുന്നു.

ഒരു പക്ഷെ മലയാളക്കരയിൽ  കലാഭവൻ മണിയുടെ വേര്പാടിന് ശേഷം മലയാളികൾ ഇത്ര അധികം വേദനിച്ച മറ്റൊരു വിടവാങ്ങലായിരുന്നു സുദിയുടേത്. വാടക വീടുകൾ തോറും ഭാര്യയെയും മക്കളെയും കൊണ്ട് ജീവിച്ചിരുന്ന സുധിക്ക് സ്വന്തമായൊരു വീട് എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിപ്പിച്ചാണ് അദ്ദേഹം പോയത്. ഇപ്പോഴിതാ ആ സ്വാപ്നത്തിന് ഒരു തുടക്കമാകുകയാണ്. കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി റജിസ്ട്രേഷൻ ചെയ്തു നൽകിയത്.

ഈ വസ്തു  സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് ഇപ്പോൾ  നോബിൾ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തിക്കു നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. എന്നാൽ സന്തോഷ നിമിഷത്തിൽ പോലും ഉള്ളു കൊണ്ട് സന്തോഷിക്കാൻ ഞങ്ങൾക്ക് കഴിയില്ല എന്നാണ് രേണുവും മക്കളും പറയുന്നത്.

രേണുവിന്റെ വാക്കുകൾ ഇങ്ങനെ, ഇളയ മകൻ  റിതുല്‍ എപ്പോഴും അച്ഛന്‍ എപ്പോഴാണ് വരുന്നതെന്ന് ചോദിക്കും. അവര്‍ തമ്മില്‍ ഭയങ്കര കൂട്ടാണ്. വാവൂട്ടാ എനിക്കെന്റെ കുഞ്ഞിനെ കാണണമെന്നായിരുന്നു മരിക്കുന്ന അന്ന് വൈകിട്ട് വിളിച്ചപ്പോള്‍ പറഞ്ഞത്. വിളിക്കുമ്പോഴെല്ലാം എനിക്ക് കുഞ്ഞില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് കരയാറുണ്ട്. കുഞ്ഞിനെ വഴക്ക് പറയല്ലേ, അടിക്കരുത് എന്നുമൊക്കെ പറഞ്ഞിരുന്നു. എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ അവനെ വഴക്ക് പറയത്തില്ല.

ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും  അതിലേറെ കഷ്ടപ്പടുകളും  അനുഭവിച്ച മനുഷ്യനാണ്, ഒരുപാട് കടങ്ങളൊക്കെയുണ്ടായിരുന്നു. അതൊക്കെ തീര്‍ത്ത് രക്ഷപ്പെട്ട് വരുന്നതേയുണ്ടായിരുന്നുള്ളൂ. കടങ്ങള്‍ തീര്‍ത്തപ്പോള്‍ ഇനി രക്ഷപ്പെടാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു എന്നോട്. ഏട്ടനൊരു സന്തോഷം ഇല്ലാതെ ജീവിച്ചങ്ങ് പോയി. എന്ത് കിട്ടിയാലും ചേട്ടന് തുല്യമാവില്ല. ആരെന്ത് തന്നാലും അതിന് പകരമാവില്ല എന്നും രേണു പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *