
മൂത്രം കുടിക്കാൻ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു ! മോഹൻലാലും ഇങ്ങനെ ചെയ്യാറുണ്ട് ! അത് തുറന്ന് സമ്മതിക്കണമെന്ന് കൊല്ലം തുളസി !
ഏറെ വിവാദങ്ങളിൽ കൂടി കൂടുതൽ ശ്രദ്ധ നേടിയ ആളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൊല്ലം തുളസി. അദ്ദേഹം അടുത്തിടെ മൂത്ര ചികിത്സയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താൻ തൻ്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും തുളസി വളരെ ആത്മവിശ്വാസത്തോടെ തുറന്ന് പറയുന്നു. ഇപ്പോഴിതാ വീണ്ടും യൂറിന്‍ തെറാപ്പിയുടെ ഗുണങ്ങൾ പറഞ്ഞുകൊണ്ട് ഇതിലേക്ക് നടൻ മോഹൻലാലിനെ കൂടെ പരാമര്‍ശിച്ചിരിക്കുകയാണ്.
ഞാൻ മാത്രമല്ല പല പ്രമുഖരും ഈ യൂറിൻ തെറാപ്പി ചെയ്യുന്നവരാണ്, അടുത്തിടെ ഇതിനെ കുറിച്ചുള്ള ഒരു ചർച്ചയിൽ മൂത്ര ചികിത്സാ വിദഗ്ധൻ അഡ്വ ടി നാരായണൻ വട്ടോളി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു, മോഹൻലാൽ പറഞ്ഞിട്ട് മുഖം മുഴുവൻ മുഖക്കുരു ഉള്ള നടി മൂത്ര ചികിത്സക്ക് പോയിട്ടുണ്ട്. സ്വന്തം മൂത്രം മുഖത്ത് പുരട്ടാനാണ് പറഞ്ഞത്. കൂടാതെ ഞാൻ മൂത്രം കിടിക്കുന്നുണ്ട് എന്ന് ലാൽ പറഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു. അങ്ങനെ ആ നടി മൂത്ര ചികിത്സ നടത്തുകയും അവരുടെ മുഖത്തെ കുരു മാറുകയും ചെയ്തു.

അതുപോലെ മോഹൻലാലിൻറെ ഡാൻസ് മാസ്റ്റർ തമ്പി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു താൻ പറഞ്ഞിട്ടാണ് മോഹൻലാൽ മൂത്രം കുടിക്കാൻ തുടങ്ങിയതെന്ന്. മോഹൻലാൽ ഈ കാര്യം തുറന്ന് പറഞ്ഞ് മുന്നോട്ട് വരണമെന്ന് കൊല്ലം തുളസി ആവിശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ മാത്രമല്ല, മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ തെറാപ്പി ചെയ്യുന്നുണ്ട്. എന്നാല്‍ പുറത്ത് പറയാന്‍ അവര്‍ക്ക് മടിയാണ്. എനിക്ക് ഒരുപാട് രോഗങ്ങള്‍ ഉള്ള ഒരാളാണ്. എനിക്ക് ക്യാന്‍സര്‍ വന്നിട്ടുണ്ട്, ന്യുറോപതി ഉണ്ട്, എന്റെ വലതു കണ്ണിന് കാഴ്ചയില്ല, ചെറിയ വിറയലുണ്ട്, കൈ കാലുകള്‍ക്ക് ശേഷി കുറവുണ്ട്. അങ്ങനെ ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. പക്ഷെ അതിനെയെല്ലാം ഞാന്‍ ഇപ്പോള്‍ അതിജീവിച്ചു കൊണ്ടിരിക്കുകയാണ് എന്നും തുളസി പറയുന്നുണ്ട്.
Leave a Reply