‘എന്റെ മോളുടെ വിവാഹത്തിന് വിളിക്കും വരണം’ ! മോൾ ജനിച്ച അന്ന് മുതൽ, പോകുന്നത് വരെ അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നത് ഇതാണ് ! ആ ദിവസം എത്തി ! ആശംസകൾ അറിയിച്ച് സിനിമ ലോകം !

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അനുഗ്രഹീതനായ കലാകാരനായിരുന്നു കോട്ടയം പ്രദീപ്. എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ഒരൊറ്റ ഡയലോഗ് മതി ഈ കലാകാരനെ നമ്മൾ ഓർത്തിരിക്കാൻ.. “ഫിഷുണ്ട്‌, മട്ടനുണ്ട്‌, ചിക്കനുണ്ട്‌, കഴിച്ചോളൂ… കഴിച്ചോളൂ… “എന്ന ഡയലോ​ഗായിരുന്നു പ്രദീപിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത വളരെ അപ്രതീക്ഷിതമായിരുന്നു. 2022 ബെബ്രുവരി 17 നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

ഒരു കലാകാരൻ എന്നതിലുപരി അദ്ദേഹം ഒരു വളരെ നല്ല മനസിന് ഉടമ കൂടിയായിരുന്നു എന്നാണ് ഏവരും പറയുന്നത്, ഇന്നിതാ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു സ്വപ്നം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ നടന്നിരിക്കുകയാണ്. പ്രദീപിന്റെ മകളുടെ വിവാഹം. ഈ വേളയിൽ പ്രദീപിനെ കുറിച്ച് ആ കുടുംബം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ബിഹൈൻഡ് വുഡ്‌സ് നു നൽകിയ അഭിമുഖത്തിലൂടെയാണ് ആ കുടുംബം ഓർമ്മകൾ പങ്കുവെക്കുന്നത്.

സിനിമയിൽ കാണുന്നത് പോലെ തന്നെ അദ്ദേഹം വീട്ടിലും വളരെ എനെർജെറ്റിക് ആയ ഒരു മനുഷ്യൻ ആയിരുന്നു. ഞങ്ങൾ മൂന്ന് പെരുമായിരുന്നു പപ്പയുടെ ലോകം. എപ്പോഴും എല്ലാവരും സന്തോഷത്തോടെ ഇരിക്കണം നെഗറ്റീവ് വേണ്ട എന്നാണ് എപ്പോഴും പപ്പ പറയാറുള്ളത്. മക്കൾ ജനിച്ചു, അദ്ദേഹം പോകുന്നതുവരെ അവർക്ക് ഒരു സങ്കടവും അറിയിക്കാതെയാണ് വളർത്തിയത് എന്നാണ് ഭാര്യ മായ പറയുന്നത്.

പപ്പാ ഞങ്ങളെ വിട്ടുപോയി എന്നൊരു തോന്നൽ ഞങ്ങൾക്ക് ഇല്ല, ഇപ്പോഴും ഇവിടെ ഒക്കെ ഉണ്ടെന്ന തോന്നൽ ആണ് ഞങ്ങൾക്ക്. പപ്പയെ കുറിച്ച് കൂടുതൽ പറയാനുള്ളത് മകൾക്കാണ്, എന്റെ എല്ലാ കാര്യങ്ങളും നോക്കി കണ്ട് കൂടെന് നിന്ന് ചെയ്തു തരുന്ന ആളായിരുന്നു പപ്പ. എനിക്ക് ഇപ്പോൾ ഹോസ്റ്റലിൽ പോകേണ്ട ദിവസം എത്തിയാൽ പോകേണ്ട ദിവസത്തേക്കുള്ള ഡ്രസ്സ് വരെ അദ്ദേഹം തേച്ചു വയ്ക്കും. പപ്പാ പോയതിനു ശേഷമാണു ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു തുടങ്ങിയത്.

എന്റെ വിവാഹം ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. അതിനു വേണ്ടി എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ അദ്ദേഹം ഒരുക്കി വെച്ചിരുന്നു. മോൾ ജനിച്ച അന്ന് മുതൽ, പോകുന്നത് വരെ അദ്ദേഹം ആളുകളോട് പറഞ്ഞിരുന്നത് എന്റെ മോളുടെ വിവാഹത്തിന് വിളിക്കും വരണം എന്നാണ് എന്ന് ഭാര്യയും പറയുന്നു. ഇന്ന് ആ ദിവസമായിരുന്നു. ഇതും അദ്ദേഹം കണ്ടെത്തിയ പയ്യനാണ്. പപ്പ ആഗ്രഹിച്ചത് പോലെ തന്നെ എല്ലാം ഭംഗിയായി നടന്നു. അദ്ദേഹത്തിന്റെ സാനിധ്യം ഇവിടെ തന്നെ ഉണ്ടായിരുന്നു. അത് എനിക്ക് അനുഭവിച്ച് അറിയാൻ കഴിഞ്ഞു എന്നും നിറ കണ്ണുകളോടെ ആ കുടുബം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *