ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവർ വലിപ്പവും ചെറുപ്പവും ആണ്‌ പറയുന്നത് ! കൃഷ്ണകുമാർ പറയുന്നു !

ഇന്ന് മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും അദ്ദേഹവും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്.  തന്റെ മക്കളോടുള്ള ഓരോ സന്തോഷ നിമിഷങ്ങളും കൃഷ്ണകുമാറും ഭാര്യ സിന്ധുവും പങ്കുവെക്കാറുണ്ട്. ആ കൂട്ടത്തിൽ സിന്ധു കൃഷ്ണകുമാറും ഇളയ മകൾ ഹൻസികയും ഒരുമിച്ചുള്ള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കുറച്ച് ഭാഗം ആളുകൾ ഈ വീഡിയോക്ക് മോശം കമന്റുകൾ നൽകിയിരുന്നു.

ശേഷം അത് വലിയ വിവാദമാക്കി മാറ്റിയിരുന്നു. കൃഷ്ണകുമാർ മകളെ കെട്ടിപ്പിടിക്കുന്നതും ചുംബനം നൽകുന്നതുമായിരുന്നു വീഡിയോയിൽ. വീഡിയോ വൈറലായതോടെ അച്ഛൻ-മകൾ ബന്ധത്തെ വളരെ മോശമായി വ്യാഖ്യാനിച്ചു കൊണ്ടുള്ള കമന്റുകളുമായാണ് ചിലർ എത്തിയത്. വിമർശനം അതിരു കടന്നപ്പോൾ ഒരുപാട് പേർ കൃഷണകുമാറിനെയും കുടുംബത്തെയും അനുകൂലിച്ചും രംഗത്തെത്തി. സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന വ്ലോഗിങ് കുടുംബമായ ഉപ്പും മുളകും കുടുംബമടക്കം കൃഷ്ണ കുമാറിനെ പിന്തുണച്ച് എത്തിയിരുന്നു.

 

ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയതോടെ ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകൾ ഇങ്ങനെ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാൾ തല്ലിപ്പൊളി എന്ന പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതി കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയാണ്’

ഞാൻ എപ്പോഴും എന്റെ മക്കളോട് പറയാറുണ്ട്, നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷെ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം. ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാൽ നല്ല അടികിട്ടും. സമയം മോശമാകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ അങ്ങനത്തെ അടിയാകും. താങ്ങാനാവില്ല. ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവർ വലിപ്പവും ചെറുപ്പവും ആണ്‌ പറയുന്നത്. ബന്ധങ്ങളെ ശരിക്കും മനസിലാക്കാത്ത ആളുകളുണ്ട്. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ്. അതിനെ കുറ്റം പറയാൻ പറ്റില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകുംബി എന്നും കൃഷ്ണ കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *