മാർക്സിസ്റ്റ് പാർട്ടിയുടെ കർഷക സ്നേഹം പൊള്ളയാണെന്ന് മനസിലാക്കാൻ ഇനി വേറെന്തു തെളിവാണ് വേണ്ടത് ! പ്രതികരിച്ച് കൃഷ്ണകുമാർ !

കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന കർഷക ആത്മഹത്യ കേരളത്തിൽ വീണ്ടും വലിയ കർഷക പ്രശ്ന ചർച്ചകൾക്ക് ആക്കം കൂടിയിരിക്കുകയാണ്. ഈ വിഷയത്തെ മുൻനിർത്തി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷവും ബിജെപി യും രംഗത്ത് ഉണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ബിജെപി ദേശിയ അംഗം കൂടിയായ നടൻ കൃഷ്ണകുമാർ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, പിണറായി സർക്കാർ മറ്റൊരു കർഷകനെ കൂടി ബലി കൊടുത്തിരിക്കുന്നു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ തകഴി സ്വദേശി പ്രസാദെന്ന പാവം കർഷകന്റെ ജീവനാണ് ദുർഭരണം മൂലം ഇടതുപക്ഷ സർക്കാർ എടുത്തിരിക്കുന്നത്. കഷ്ടപ്പെട്ട് കൃഷിചെയ്ത നെല്ല് സർക്കാരിനെ വിശ്വസിച്ചു സർക്കാരിന് നൽകിയെങ്കിലും സർക്കാർ പണം നൽകിയില്ല പകരം പിആർഎസ് വായ്പ കുടിശിക ബാധകമാവില്ലയെന്നു മന്ത്രിമാർ ഉറപ്പുനൽകി ലോൺ എടുക്കാൻ പറഞ്ഞു.

പി ആർ എസ് കുടിശിക ചൂണ്ടിക്കാട്ടി ബാങ്കുകൾ വായ്പ നിരസിച്ചു. അധ്വാനിച്ചുണ്ടാക്കിയതും കിടപ്പടവുമൊക്കെ സർക്കാരിനെ വിശ്വസിച്ചു കൃഷിക്കുവേണ്ടി ഇറക്കി സർവ്വതും നഷ്ട്ടപ്പെട്ട കർഷകൻ എവിടെ പോകണം.. ഇനി നടക്കാൻ പോകുന്നത്, കർഷകന്റെ ആ,ത്മ,ഹ,ത്യ കാരണം വേറെന്തോ ആണെന്ന് വരുത്തിത്തീർക്കാനുള്ള ക്യാപ്സ്യൂൾ വിതരണമായിരിക്കും. ലജ്ജയുടെ ഒരു കണിക പോലുമില്ലാതെയാണ് സർക്കാരിലിരിക്കുന്നവരും മാർക്സിസ്റ്റ് പാർട്ടിക്കാരും സർക്കാരിന്റെ ദുഷ്പ്രവർത്തികളെ ന്യായികരിക്കുന്നത്.

കർ.ഷകരെ ഇടനിലക്കാരിൽ നിന്നും, സംസ്ഥാന ലെവികളിൽ നിന്നുമൊക്കെ രക്ഷിക്കാൻ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ നഖശിഖാന്തം എതിർക്കുകയും തോരാതെ മുതലക്കണ്ണീർ ഒഴുക്കുകയും ചെയ്തവരാണ് കേരളത്തിലെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്നതാണ് വിരോധാഭാസം . മാർക്സിസ്റ്റ് പാർട്ടിയുടെ കർഷക സ്നേഹം പൊള്ളയാണെന്ന് മനസിലാക്കാൻ ഇനി വേറെന്തു തെളിവാണ് വേണ്ടത്..

സം,സ്ഥാന ഭരണം നടത്താൻ എല്ലാ മാസവും അയ്യായിരത്തില്പരം കോടി രൂപ കടമെടു,ക്കാനല്ലാതെ വേറെ വഴിയൊന്നും കാണാൻ കഴിവില്ലാത്ത ഈ സർക്കാർ, കർഷകർക്ക് അവർ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് പണം പോലും നൽകാൻ കഴിവില്ലാത്ത ഈ സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമ പെൻഷൻ പോലും തുടർച്ചയായി മുടക്കുന്ന ഈ സർക്കാർ പക്ഷെ കേരളയീത്തിന്റെ പേരിലും മറ്റും കോടികൾ ധൂർത്തടിച്ചു കളയാൻ ഒട്ടും ഉളുപ്പില്ലായെന്നുള്ളതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. വടക്കേ ഇന്ത്യയിൽ ആരെങ്കിലും മരിച്ചാൽ പത്തുലക്ഷം കൊണ്ടോടുന്ന പിണറായി വിജയൻ ആദ്യം കേരളത്തിലെ പാവപ്പെട്ടവരുടെ ജീവന് വില കല്പിക്കുകയാണ് വേണ്ടത്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *