മനപ്പൂർവം എന്റെ വാഹനത്തിൽ ഇടിപ്പിക്കുകയായിരുന്നു ! മുഖ്യമന്ത്രിയുടെ പൊ,ലീ,സ് അകമ്പടി വാഹനത്തിനെതിരെ പരാതിയുമായി കൃഷ്ണകുമാർ !

നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് കൃഷ്ണകുമാർ ഇപ്പോൾ രാഷ്ട്രീയ രംഗത്ത് വളരെ തിരക്കുള്ള ഒരു പ്രവർത്തകനായി മാറിക്കഴിഞ്ഞു. ഇന്ന് മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊ,ലീ,സ് വാഹനം മനപ്പുർവം കാറിലിടിച്ചതായി പരാതിയുമായി കൃഷ്ണകുമാർ എത്തിയിരുന്നു.  താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊ,ലീ,സ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പരാതിയിൽ പറയുന്നു. പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

അദ്ദേഹം പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു, ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. തന്റെ കാറിൽ മനപ്പൂർവം വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തിൽ കാർ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാർ പറയുന്നു. കാറിനും കേടുപാടുകളുണ്ട്.

അതുമാത്രമല്ല ഈ സംഭവത്തിന് ശേഷം വാനിലുണ്ടായിരുന്നവർ തന്നോട് വളരെ മോശമാറി പെരുമാറിയെന്നും കൃഷ്ണകുമാർ പറയുന്നു. അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവർക്കെതിരെ കേ,സെ,ടുക്ക,ണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. തന്റെ കാറിൽ ഉണ്ടായിരുന്ന ബിജെപിയുടെ കൊടി കണ്ടതുകൊണ്ടാണ് തന്നെ മനപ്പൂർവം അപായപ്പെടുത്താൻ ശ്രമിച്ചത് എന്നും കൃഷ്ണകുമാർ പറയുന്നു. ഈ നാട്ടിലേ ഒരു സാധാരണക്കാരനായ ജനങ്ങളുടെ ജീവന് ഇവിടെ ഒരു വിലയും ഇല്ലാതായോ എന്നെനിക്ക് അറിയണം എന്നും ഇത് താൻ വിടില്ല, ഈ കേസ് ഞാൻ ഫോളോഅപ്പ് ചെയ്യുമെന്നും കൃഷ്ണകുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *