പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടം ! കൃഷ്ണകുമാർ പറയുന്നു !

ഇന്ന് മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ച ഒരു വാർത്ത ആയിരുന്നു മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നത്. തൃക്കാക്കര പൊ,ലീ,സ് ആണ് ഷാജനെ ക,സ്റ്റ,ഡി,യിലെടുത്ത് അ,റ,സ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് ക,സ്റ്റ,ഡി,യിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊ,ലീ,സ് അറിയിച്ചു. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു, രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനായി എത്തിയപ്പോഴാണ് മുൻ‌കൂർ ജാമ്യം നിലനിൽക്കുന്ന സാഹചര്യത്തിലും അദ്ദേഹത്തെ വളരെ നാടകീയമായ രീതിയിൽ അറസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നടനായും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പാണ് ഏറെ ചാച്ചയാകുന്നത്. കൃഷ്ണകുമാർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, സ്റ്റാലിൻ മുതൽ ചെസെസ്‌ക്യൂ വരെ, മാവോ സെ തൂങ് മുതൽ കിം ജോങ്-ഉൻ വരെ, സ്വേച്ഛാധിപതികൾ വിയോജിപ്പുള്ളവരെ നിഷ്‌കരുണം പീഡിപ്പിക്കാൻ തങ്ങളുടെ അധികാരം പ്രയോഗിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു. സ്വേച്ഛാധിപതികൾ അവരുടെ അധികാരം അവരുടെ വ്യക്തിപരമായ നിയമമായി ഉപയോഗിക്കുന്നു . എന്നാൽ , അധികാരത്തിൽ തുടരാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ പിന്തുണയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒരു സംസ്ഥാനം , ആ സ്വേച്ഛാധിപതികൾക്കു സമാനമായ പാതയിലൂടെ സഞ്ചരിക്കുന്നതായി തോന്നുമ്പോഴാണ് നമ്മുടെയിടയിൽ ആശങ്ക ഉയരുന്നത്.

ഇടതുപക്ഷ ഭരണത്തിന്റെ കീഴിൽ ഉണ്ടായിട്ടുള്ള വൻ അഴിമതികളും ഭരണ പോരായ്മകലും ഉയർത്തിക്കാട്ടുന്നതിൽ ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകൻ മുൻപന്തിയിൽ തന്നെയായിരുന്നു. നിയമത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ച ഒരു കേസുമായി ബന്ധപ്പെട്ട് നിലമ്പൂർ പോ,ലീ,സ് സ്റ്റേ,ഷ,നിൽ ഹാജരാകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചു ഷാജൻ നിലമ്പുർ പോലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തുമ്പോൾ, രണ്ട് തവണ സബ് കോടതി തള്ളിയ മറ്റൊരു കേസ് ജാമ്യമില്ലാ കുറ്റമായി തൃക്കാക്കര പോ,ലീ,സ് സ്റ്റേഷനിൽ വീണ്ടും ഫയൽ ചെയ്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ,

എന്നാൽ സർക്കാരിന്റെ ഈ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സെഷൻസ് കോ,ട,തി ഷാജന് ജാമ്യം അനുവദിച്ചു. ബഹു, ഹൈ,ക്കോ,ടതി,യുടെ ഉത്തരവുപ്രകാരം ഉത്തമ വിശ്വാസത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാക്കുമ്പോൾ ബഹു: ഹൈക്കോടതിയുടെ സംരക്ഷണയിലാണ് അദ്ദേഹം ഹാജരാകുന്നത്. അങ്ങനെ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്ന ഒരു വ്യക്തിയെ മറ്റൊരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നത് കോടതി നടപടികളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന്” സെഷൻസ് കോടതി ജാമ്യം അനുവദിച്ച ഉത്തരവിൽ പറഞ്ഞു. പിണറായി സർക്കാരിൻറെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം മാത്രമല്ല ഇത് മറിച്ചു ഈ നാട്ടിലെ ജനധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിജയമാണ് എന്നും കൃഷ്ണകുമാർ കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *