കേരളത്തിൽ ട്രെയിനുകൾ എല്ലാം ഇനി പറക്കും !! പറഞ്ഞാൽ പറഞ്ഞത് പോലെയും അതുക്കു മേലെയും പ്രവർത്തിക്കുന്ന ഒരു കേന്ദ്ര സർക്കാരും, ശക്തനായ ഒരു നേതാവും നമുക്കുണ്ട് ! കൃഷ്ണകുമാർ !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ ഒരു അഭിനേതാവ് കൃഷ്ണകുമാർ, അദ്ദേഹം ഇന്ന് ഒരു നടൻ എന്നതിലുപരി ബിജെപി പാർട്ടിയുടെ ശക്തനായ സാരഥി കൂടിയാണ്, തന്റെ തുറന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം വളരെ സന്തോഷത്തോടെ പങ്കുവെച്ച ഒരു വാർത്തയാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ഷൊർണ്ണൂർ റെയിൽ പാത വേഗം കൂട്ടാൻ 86 ചെറു വളവുകൾ നിവർത്തും എന്ന പത്ര വാർത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചത്..

നടന്റെ വാക്കുകൾ ഇങ്ങനെ, നമസ്കാരം സഹോദരങ്ങളേ, നല്ല വാർത്ത.. കേരളത്തിൽ ട്രെയിനുകൾ ഇഴഞ്ഞു നീങ്ങുന്ന കാലം കഴിഞ്ഞു. ഇനി എല്ലാം പറക്കും വേഗത്തിൽ. അത്യാധുനികതയും, ഭംഗിയും, സൗകര്യങ്ങളും, വൃത്തിയുമുള്ള ട്രെയിനുകളും, അത് വേഗത്തിൽ ഓടിക്കുവാനുള്ള വളവും തിരിവും നേരെയാക്കിയ ശക്തമായ ട്രാക്കുകളും. പത്തറുപതു കൊല്ലം നടക്കാതിരുന്നത് ഒരു കൊല്ലത്തിനകം സംഭവിക്കും. നാടിന്റെ നന്മകണ്ട് ചെയ്യുന്ന വികസന വാർത്തകൾ എന്നും സന്തോഷം നൽകാറുണ്ട്. വാക്കുകളിൽ മാത്രം ഒതുങ്ങി നിന്ന “വികസനം” കണ്ടു ശീലിച്ച നമുക്ക് കഴിഞ്ഞ 9 വർഷങ്ങളായി പുതിയ ഒരനുഭവമാണ് നരേന്ദ്ര മോദി സർക്കാർ. പറഞ്ഞാൽ പറഞ്ഞത് പോലെയും അതുക്കു മേലെയും പ്രവർത്തിക്കുന്ന ഒരു കേന്ദ്ര സർക്കാരും ആ സർക്കാരിനെ നയിക്കാൻ അതി ശക്തനായ ഒരു നേതാവും നമുക്കിന്നുണ്ട്.

വർഷങ്ങളായി വികസനം മുരടിച്ചു കിടന്ന ഒരു മേഘലയായിരുന്നു റെയിൽവേ. ഇന്നു അതിവേഗം, അതിസുന്ദരമായ വികസനം നടക്കുന്ന വകുപ്പായി മാറി റെയിൽവേ മന്ത്രാലയംശ്രീ നരേന്ദ്രമോദിക്കും, ശ്രീ അശ്വിനി വൈഷ്ണവിനും റെയിൽവേക്കും നന്ദി എന്നും അദ്ദേഹം കുറിച്ചു, എന്നത്തേയും പോലെ അദ്ദേഹത്തിന്റെ വാക്കുകളെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ശക്തനായ ഒരു നേതാവ് ഉണ്ടാവുക എന്നത് തന്നെ ആണ് ഏതൊരു രാജ്യത്തിന്റെയും ഓരോ പൗരന്റെ യും പുരോഗതി ക്കുള്ള അടിസ്ഥാനം krishnakumarji. നമ്മുടെ അഭിമാനം ആണ് ശ്രീ മോദിജി എന്നൊരാൾ പറയുമ്പോൾ മറ്റൊരാളുടെ അഭിപ്രായം നേരെ തിരിച്ചായിരുന്നു..

സ്ഥിരമായി ട്രെയിനിൽ ജോലിക്ക് പോയി വരുന്ന എന്നെ പോലെയുള്ളവർക്ക് വന്ദേ ഭാരത് ട്രെയിനിനു വേണ്ടി ട്രൈനുകൾ പിടിച്ചിട്ട് ഓഫീസ് സമയവും തിരിച്ചു വീട്ടിൽ എത്തുന്ന സമയവും മുഴുവൻ താളം തെറ്റിയിരിക്കുകയാണ്….. രാഷ്ട്രീയ ലാഭം അല്ലാതെ വികസനങ്ങൾ ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ ആണ് ചെയ്യേണ്ടത്….. ഒരുപാട് പേര് ഇത്തരത്തിൽ ട്രൈനുകളെ ആശ്രയിച്ചു പോയിരുന്നതാണ്… എല്ലാവരെയും ബുദ്ധിമുട്ടിക്കുകയാണ് സത്യത്തിൽ ചെയ്തിരിക്കുന്നത് എന്നാണ് മറ്റൊരു ആളുടെ അഭിപ്രായം..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *