അതുകാരണം അവരുടെ ഭാവി ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും, കലാജീവിതവും കുടുംബജീവിതവും തകരാനും സാധ്യതയുണ്ട് ! കൃഷ്ണകുമാർ പറയുന്നു !
മലയാളികളുടെ ഇഷ്ട താരമാണ് നടൻ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും, ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ താര കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. മൂത്ത മകൾ അഹാന ഇന്ന് മലയാള സിനിമയിൽ വളരെ തിരക്കേറിയ ഒരു അഭിനേത്രിയാണ്, മറ്റു മക്കളും സമൂഹ മാധ്യമങ്ങളിൽവളരെ പ്രശസ്തരായ താരങ്ങളാണ്, കൃഷ്ണകുമാർ ഇന്ന് ഒരു പൊതു പ്രവർത്തകൻ കൂടിയാണ്, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഒരു കുടുംബമാണ് ഇവരുടേത്, കൃഷ്ണകുമാർ പല കാര്യങ്ങളും തുറന്ന് പറയുന്ന ഒരാളാണ്, അദ്ദേഹത്തിന്റെ പല തുറന്ന് പറച്ചിലുകളും ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചും, മറ്റും കൃഷ്ണകുമാർ പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നൽകിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ല, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം.
അതിനു കാരണം ചെറുപ്രായത്തിൽ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും കൃഷ്ണകുമാർ വ്യക്തമാക്കുന്നു.
ഇപ്പോൾ ഒരു ഉദാഹരണമായി, എന്റെ മക്കളിൽ ആരെങ്കിലും വിവാഹ ശേഷം സിനിമയില്‍ നായകന്റെ കൂടെ ഒരു ഇന്റിമേറ്റ് സീന്‍ ചെയ്തെന്ന് ഇരിക്കട്ടെ . ഇത് സ്വാഭാവികമായും ഭര്‍ത്താവും അവന്റെ കൂട്ടുകാരും കുടുംബവും കാണുമ്പൊൾ, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ ഒരുത്തന്റെ കൂടെ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അത് അവരുടെ മനസില്‍ ഒരു കരടായി മാറും. ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്നും കൃഷ്ണകുമാർ പറയുന്നു.
എന്ന് നാല് മക്കളും നാല് പ്രായത്തിലുള്ളവരാണ്, മൂത്ത മകള്‍ അഹാനയ്ക്ക് ഇപ്പോൾ 25 വയസുണ്ട്. ഏറ്റവും ഇളയ മകള്‍ ഹന്‍സികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെ മകൾ ഇഷാനിയുമാണ് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്. ഞാൻ എന്റെ മക്കളോട് ഏറ്റവും കൂടുതല്‍ പറഞ്ഞുകൊടുക്കാറുള്ള ഒരു കാര്യം നമ്മൾ എപ്പോഴും മറ്റുള്ളവരോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നാണ്. എനിക്ക് നാലും പെണ്മക്കൾ ആയതുകൊണ്ട് എല്ലാവരും എന്നോട് ചോദിക്കും ഇവരെയൊക്കെ എങ്ങനെ വളർത്തും, പഠിപ്പിക്കും, വിവാഹം കഴിപ്പിക്കും എന്നൊക്കെ, പക്ഷെ അന്നും ഇന്നും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ഈശ്വര അനുഗ്രഹത്താൽ അവരുടെ ഇതുവരെയുള്ള ഒരു കാര്യങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല, അതുമാത്രവുമല്ല ഇപ്പോൾ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം വളരെ അഭിമാനത്തോടെ പറയുന്നു….
Leave a Reply