മുരളിചേട്ടന്റെ ഫോണ്‍ വന്നു, വീട്ടിലേക്കു വരുന്നുണ്ട്, ഊണ് തരുമല്ലോ എന്ന് ! പിന്നെ ഒന്നും നോക്കിയില്ല.. ! കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറലാകുന്നു !
കൃഷ്ണകുമാറും കുടുംബവും ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ താരങ്ങളുള്ള ഒരു കുടുംബമാണെന്ന് പറയാം. നാല് പെൺമക്കളും ഇന്ന് വളരെ പ്രശസ്തരാണ്. മൂത്ത മകൾ അഹാന കൃഷ്ണ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ്. മറ്റ് മക്കളും ഭാര്യയും ഇന്ന് ആരാധകർ ഏറെയുള്ള താരങ്ങളാണ്. ഇവരെല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഓരോരുത്തർക്കും സ്വന്തമായി യുട്യൂബ് ചാനലും അതുവഴി ലക്ഷങ്ങളാണ് താര കുടുംബം മാസം തോറും സമ്പാദിക്കുന്നത്.
കൃഷ്ണകുമാർ ഇന്നൊരു നടൻ എന്നതിലുപരി ഒരു രാഷ്ടീയ പ്രവർത്തകൻ കൂടിയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. വിജയ സാധ്യധ ഉണ്ടായിരുന്നുയെങ്കിലും പക്ഷെ അദ്ദേഹം വളരെ ദയനീയമായി പരാചയപെടുകയിരുന്നു. എന്നും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കുടുംബം കൂടിയാണ് ഇവരുടേത്. ഇപ്പോൾ നടൻ കൃഷ്ണകുമാർ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വീട്ടിലേക്ക് അപ്രേതീക്ഷിതമായി വിരുന്നെത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്..
വി മുരളീധരനുമായുള്ള തന്റെ കുടുംബവുമായുള്ള ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം ഇത്രയും തിരക്കുള്ള ആളായിട്ടും തനറെ വീട്ടിൽ വരാൻ കാണിച്ച നല്ല മനസിന് നന്ദി പറഞ്ഞുകൊണ്ടുമാണ് നടൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരന്.. അതായത് ഞങ്ങളുടെ മുരളി ചേട്ടൻ വിളിച്ചു എന്നിട്ട് പറഞ്ഞു നാളെ വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം, തരുമല്ലോ. ഞാനും, ഭാര്യ ജയശ്രീയും കൂടാതെ വേറെ നാല് പേരുകൂടി കാണും എന്നും പറഞ്ഞു. കുറെ നാളായി മുരളി ചേട്ടന് വീട്ടിൽ വരാം എന്ന് പറയുന്നതല്ലാതെ വരാറില്ല. അത് പക്ഷെ തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം, എന്നാൽ ഇത്തവണ അദ്ദേഹം പറഞ്ഞതുപോലെ തന്നെ വന്നു, ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എന്നും കൃഷ്ണകുമാർ പറയുന്നു..
അതുമാത്രമല്ല അദ്ദേഹം ഞങ്ങളുടെ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുകയും അതിനു ശേഷം കുടുംബവുമായി ഏറെ നേരം സമയം ചിലവഴിക്കുകയും ചെയ്തിട്ടാണ് അദ്ദേഹം മറ്റ് ഔദ്യോഗിക ചടങ്ങുകള്‍ക്കായി പുറപ്പെട്ടത്. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നു എന്നും കൃഷ്ണകുമാര്‍ പറയുന്നു. മന്ത്രി മുരളീധരനൊപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്ബറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന് കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്ബര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഏതായാലും സംഭവം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്…
Leave a Reply