ബസിൽ പോക്കറ്റടിക്കാർ ഉണ്ടാകാറുണ്ട്, എന്നാൽ പോക്കറ്റ് അടിക്കാർ മാത്രമുള്ള ഒരു ബസ്സ് ആദ്യമായി കാണുകയാണ് ! ചില സത്യങ്ങൾ നമ്മെ ചിന്തിപ്പിക്കാറുണ്ട് ! പരിഹസിച്ച് കൃഷ്ണകുമാർ !

സിനിമ പ്രവർത്തകൻ എന്നതിനപ്പുറം ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ അംഗവും, ഒപ്പം കേരളത്തിലെ സജീവ രാഷ്ട്രീയ പ്രവർത്തകനും കൂടിയാണ് കൃഷ്ണകുമാർ. അതുപോലെ പൊതുകാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം അദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കൃഷ്ണകുമാർ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോൾ കേരളമെങ്ങും സംസാര വിഷയമാണ് നവകേരളം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത പുതിയ ബസാണ്.

ഇപ്പോഴിതാ ബസ് വിഷയത്തിൽ പ്രതികരിച്ച് നടൻ കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ആ വാക്കുകൾ ഇങ്ങനെ, ‘ബസിൽ പോക്കറ്റടിക്കാർ ഉണ്ടാകാറുണ്ട്, എന്നാൽ പോക്കറ്റ് അടിക്കാർ മാത്രമുള്ള ഒരു ബസ്സ് ആദ്യമായി കാണുകയാണ്, സത്യങ്ങൾ നമ്മെ ചിന്തിപ്പിക്കാറുണ്ട്.. ചിലപ്പോൾ ചിരിപ്പിക്കുകയും ചെയ്യും.. എന്നാണ് കൃഷ്ണകുമാർ കുറിച്ചത്, എന്നത്തേയും പോലെ അദ്ദേഹത്തെ വിമർശിച്ച് പല കമന്റുകളും വരുന്നുണ്ട്. പച്ച ചാണകത്തിൽ പുഴുക്കൽ ഉണ്ടാകും ഉണങ്ങിയത്തിൽ അത് ഉണ്ടാവാറില്ല, എന്ന് 5000 കോടി മുടക്കി പക്ഷികൾക് ആപ്പിയിടാൻ പ്രതിമ ഉണ്ടാക്കിയ പാർട്ടിയുടെ മെമ്പർ.. തുടങ്ങിയ പരിഹാസ കമന്റുകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

അതുപോലെ തന്നെ നമ്മുടെ നാട്ടിൻ പുറങ്ങളിൽ കമ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നത് ഇങ്ങനെ, “ആദ്യം വരുന്ന ചുവപ്പ് ഇലകൾ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു”. എന്ന പോസ്റ്ററും ഒപ്പം. കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തിൽ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങൾക്കു സമർപ്പിക്കുന്നു.. എന്നും കൃഷ്ണകുമാർ ഇതിന് മുമ്പ് കുറിച്ചിരുന്നു.

കേരളം രക്ഷപ്പെടണമെങ്കിൽ ഇവിടെ ബിജെപി അധികാരത്തിൽ വരണമെന്നാണ് അദ്ദേഹം പറയുന്നത്, കേരളം അധികം വൈകാതെ തന്നെ കാവി പുതപ്പിക്കുമെന്നും, എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകുമെന്നും കൃഷ്ണകുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *