അന്ന് ആദ്യമായി കുഞ്ചാക്കോ ബോബന്റെ കരണത്ത് അടിക്കേണ്ടി വന്നു ! ക്ഷമ ചോദിക്കുമ്പോൾ വീണ്ടും അടിക്കേണ്ടി വന്നു, മഞ്ജു വാരിയർ !

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാരിയർ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവാണ് വീണ്ടും നടത്തിയിരിക്കുന്നത്. പഴയതിലും സ്നേഹത്തിലാണ് മഞ്ജുവിനെ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചത്. ഓരോ ചിത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതാണ്. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ പതിനെട്ടാം വയസിൽ ആണ് മഞ്ജു ആദ്യമായി നായികയായി എത്തുന്നത്.

അതുപോലെ തന്നെ പ്രേക്ഷകർ വളരെയധികം ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിന്റെ ആറൊമാന്റിക് ഹീറോ ആയിരുന്ന ചാക്കോച്ചൻ ഇപ്പോൾ വളരെ ശക്തമായ കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ആദ്യ ചിത്രം അനിയത്തിപ്രാവ് ഇന്നും ആരാധകർ കൈവിടാത്ത ചിത്രങ്ങളിലൊന്നാണ്. 14 വർഷങ്ങൾക്കു ശേഷം മഞ്ജു തിരിച്ചത്തിയപ്പോൾ നായകനായി വന്നതും നമ്മുടെ ചാക്കോച്ചൻ ആയിരുന്നു..

ശേഷം വേട്ട എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയച്ചിരുന്നു. ഈ ചിത്രത്തിലുണ്ടായ രസകരമായ ഒരു അനുഭവമാണ് ഇപ്പോൾ മഞ്ജുവും ചാക്കോച്ചനും തുറന്ന് പറയുന്നത്. തന്റെ രണ്ടാം വരവിലാണ് ശരിക്കും ചാക്കോച്ചനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതെന്നായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്.

മനസ്സുകൊണ്ട് താനൊരുപാട് ഇഷ്ടപ്പെടുന്നയാളാണ് ചാക്കോച്ചൻ. പിന്നെ മറ്റൊരു പ്രധാന കാര്യം ‘ഹൗ ഓൾഡ് ആർ യൂവിൽ’ നായകനായി അഭിനയിക്കാൻ സമ്മതിച്ച ആ മനസ്സിന് ഒരു വലിയ നന്ദി പറയുന്നുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യർ പറഞ്ഞ് തുടങ്ങിയത്. കൈരളി ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഇരുവരും സംസാരിച്ചത്…

ഹൗ ഓൾഡ് ആർയൂ എന്ന ചിത്രം ഒരു നായിക പ്രാധാന്യമുള്ള ചിത്രമാണെന്നറിഞ്ഞിട്ടും ചാക്കോച്ചൻ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. കൂടാതെ ഈ ചിത്രത്തിൽ നിന്നും പിന്മാറാൻ ചിലർ രംഗത്തുവന്നിരുന്നുവെങ്കിലും ചാക്കോച്ചൻ അതൊന്നും വക വെച്ചിരുന്നില്ല. നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നയാളാണ് താനെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നത്. ശേഷം വേട്ട എന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഞങ്ങൾ ഒന്നിച്ചു.

ഞങ്ങളെ സംബന്ധിച്ച് വേട്ട വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണ്. ഒരേ സമയം ഞങ്ങൾക്ക് സന്തോഷവും വേദനയും തരുന്ന സിനിമയാണ് ഇത്. വേദനിക്കുന്ന ഭാഗം അവിടെ മാറ്റി നിർത്തി സംസാരിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് വേട്ടയുടെ ഷൂട്ടിംഗ് സമയത്ത് ചാക്കോച്ചന് ലഭിച്ചത്. കവിൾ തഴുകി ചിരിച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യർ ഇതേക്കുറിച്ച് രസകരമായി പറഞ്ഞു തുടങ്ങിയത്.

അപ്പോൾ ചാക്കോച്ചൻ പറഞ്ഞു ഇത്രയും ആത്മാർത്ഥമായിട്ട് പ്രാർത്ഥനയും സ്‌നേഹവും എന്ന് പറഞ്ഞയാളാണ് നാല് തവണ എന്റെ കരണം നോക്കി പൊട്ടിച്ചത് എന്നാണ് ചാക്കോച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. ചിത്രത്തിലെ ഒരു രംഗത്തിനിടയിൽ മെൽവിൻ ഫിലിപ്പ് എന്തോ കമന്റ് പറഞ്ഞു. ചൊറിയുന്ന ഡയലോഗായിരുന്നു. അത് കേട്ട് വന്നിട്ട് പുള്ളിക്കാരി കരണത്ത് അടിക്കുന്ന സീനായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ആക്ഷനായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ രാജേഷല്ലേ ശരിക്കും കൊടുത്തോളാനായിരുന്നു അദ്ദേഹം പറഞ്ഞത്.

അപ്പോൾ എനിക്ക് പറ്റില്ലെന്ന് മഞ്ജു പറഞ്ഞിരുന്നു. കുഴപ്പമില്ല ചെയ്‌തോളൂയെന്ന് രാജേഷ് പറഞ്ഞിരുന്നു. അങ്ങനെ ആ അവസരം പുള്ളിക്കാരി അറിഞ്ഞ് ചെയ്യുകയായിരുന്നു. ശരിക്കും എനിക്ക് മൂന്നാല് അടി കിട്ടി. കൂടാതെ മൂന്നാല് ടേക്ക് എടുക്കേണ്ടി വന്നിരുന്നു. പുള്ളിക്കാരി ടപ്പ് എന്ന് പറഞ്ഞ് അടിക്കും. അപ്പോൾ തന്നെ സോറിയും പറയും. അപ്പോൾ കട്ടിംഗ് പോയിന്റുണ്ടായിരുന്നില്ല. മഞ്ജൂ എന്താണ് കാണിക്കുന്നതെന്നായിരുന്നു ആ സമയത്ത് രാജേഷ് ചോദിക്കാറുള്ളത്. സഹോദരി എനിക്ക് പണിയുണ്ടാക്കല്ലേയെന്നാണ് ഞാൻ പറയാറുള്ളത്. അടിച്ചോ അടിച്ച് കഴിഞ്ഞിട്ട് എന്നോട് സോറി പറയല്ലേ അപ്പോൾ വീണ്ടും അടി കൊള്ളേണ്ടി വരും. ഒന്ന് രണ്ടുമൂന്ന് പ്രാവശ്യം അടിക്കേണ്ടി വന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *