
ആ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ദുൽഖറിൻെറ കുഞ്ഞ് മാലാഖയും ! ചിത്രങ്ങൾ വൈറലാകുന്നു !
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അത് നമ്മുടെ സ്വന്തം കുഞ്ഞിക്കയുടെ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ ആയിരുന്നു. കുറിപ്പിന്റെ ട്രെയ്ലർ വന്നതിലുപരി മലയാളികളുടെ സ്വന്തം കുഞ്ഞിക്കയുടെ മുഖം തെളിഞ്ഞ സന്തോഷത്തിൽ ആണ് അദ്ദേഹത്തിന്റെ ആരാധകരും ഒപ്പം ദുൽഖറിന്റെ കുടുംബവും.
ഈ വിസ്മയം നേരിൽ കാണാൻ തനറെ കുടുംബത്തോടൊപ്പമാണ് ദുൽഖർ ദുബായിൽ എത്തിയത്, ഭാര്യഅമാലും, മകൾ മറിയവും ഒപ്പമുണ്ടായിരുന്നു. മറിയം ഉൾപ്പടെ മുകളിക്കേക് നോക്കി ദുൽഖറിന്റെ ചിത്രം തെളിയുന്നത് വളരെ ആവേശത്തോടെയാണ് നോക്കി കണ്ടത്. ദുൽഖറിനെയും കുടുംബത്തെയും കൂടാതെ കുറുപ്പ് സിനിമയുടെ പ്രമോഷന് പരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ദുബായിയില്‍ എത്തിയിരുന്നു.

വളരെയധികം പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ് കുറുപ്പ്, കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കുറുപ്പും ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 40 കോടി രൂപ ആയിരുന്നു. ഒരുമാസം മുമ്പാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ നിർമ്മാതാക്കള്‍ ഒപ്പുവെച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ നിർദ്ദേശിച്ചതോടെ ചിത്രം തിയയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം 30 ദിവസത്തിനുശേഷം ചിത്രം ഒടിടിക്ക് നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
മമ്മൂട്ടിയുടെ ഈ തീരുമാനത്തിന് തിയറ്റർ ഉടമകൾ ഒന്നടങ്കം നന്ദി പറഞ്ഞിരിക്കുകയാണ്.ഈ മാസം 12നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഇടപെടലിൽ യാതൊരു നിബന്ധനകളും ഇല്ലാതെയാണ് കുറുപ്പ് നിർമാതാക്കൾ സിനിമ തീയറ്ററിന് നല്‍കിയത്. ചിത്രം തുടര്‍ച്ചയായ മൂന്നാഴ്ച്ച തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും കുറുപ്പിനൊപ്പം മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.
എന്നാൽ അതിന്റെ ആവശ്യമില്ലെന്നും, മറ്റു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് കുറുപ്പ് സിനിമയുടെ നിര്‍മ്മാതാക്കള്‍ തിയറ്റര്‍ ഉടമകളെ അറിയിച്ചു. കുറുപ്പ് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ചിത്രം തിയേറ്ററിന് നല്കാന് നിര്‍മ്മാതാക്കള്‍ തയ്യാറായത്. തിയേറ്റര്‍ ഉടമകളെ സഹായിക്കുക എന്ന ലക്ഷ്യത്തെടെയാണ് കുറുപ്പ് സിനിമ തീയറ്ററിന് നല്‍കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
Leave a Reply