ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു ! പവിത്രം സിനിമയിലേത് പോലെയാണ്, സന്തോഷ വാർത്ത പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര !

അവതാരകയായി ഏവർക്കും വളരെ പരിചിതയായ ആളാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക്  എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകയായത് മുതലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. അതുപോലെ തന്റെ യുട്യൂബ് ചാനൽ വഴി ഓരോ വിശേഷങ്ങളും ലക്ഷ്മി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ വീട്ടിൽ കുഞ്ഞ് പിറക്കാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്തയാണ് ലക്ഷ്മി പങ്കുവെച്ചത്.

വിഡിയോയിൽ താരം പറയുന്നത് ഇങ്ങനെ, ഇന്നത്തെ വീഡിയോയില്‍ വലിയൊരു സന്തോഷമാണ് എനിക്ക് പറയാനുള്ളത്. ചിലപ്പോള്‍ ഞാനിത് പറഞ്ഞ് കഴിഞ്ഞാല്‍ ട്രോളുകള്‍ ഉണ്ടായേക്കാം. പക്ഷെ ഇതാണ് അത് വെളിപ്പെടുത്താനുള്ള കറക്ട് സമയം. വല്ലാത്ത സന്തോഷം കൊണ്ട് ഉണ്ടാവുന്ന ഒരു അവസ്ഥയിലാണ് ഞാനിപ്പോള്‍. ഇനി കാര്യത്തിലേക്ക് വരാം, ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു. കളിയാക്കലുകൾ ഉണ്ടിയെന്ന് വരാം എന്നാലും ഞങ്ങൾക്ക് ഒരു പ്രശ്‌നമല്ല.

പക്ഷെ ആദ്യം അച്ഛനും അമ്മക്കുമൊക്കെ വലിയ ടെൻഷൻ ആയിരുന്നു. ഇതെങ്ങനെ പറയും, ഇത് പറഞ്ഞാല്‍ ആളുകള്‍ എങ്ങനെ ഏറ്റെടുക്കും എന്നൊക്കെ അവര്‍ ചിന്തിച്ചിരുന്നു. പവിത്രം സിനിമ പോലെ ആകുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. പിന്നെ ഇത് ഒളിച്ചു വച്ചിട്ട് കാര്യമില്ലല്ലോ. ഇപ്പോഴാണ് സ്‌കാനിങ് റിപ്പോര്‍ട്ടും മറ്റും കിട്ടിയത്. നല്ല റെസ്റ്റ് വേണം. ഓടാനും നടക്കാനും പാടില്ല എന്നൊക്കെ ഈ സമയത്ത് പറയുമല്ലോ. അതുപോലെ തന്നെയാണ് ഇവിടെയും. ഇനി കാര്യങ്ങളൊക്കെ പറയാമെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് ഞാനിപ്പോൾ ഇത് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ അമ്മയ്ക്ക് ഒന്നും സമയമില്ല, വീടൊക്കെ വൃത്തിക്കേടായി കിടക്കുകയാണ്. ഞങ്ങളെ കാണുമ്പോള്‍ ഫേസ് ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്.

എന്നല്ലാം പറഞ്ഞുകൊണ്ട് ലക്ഷ്മി ഗർഭിണി ആയ ആളെ കാണാൻ പോകുമ്പോൾ മധുരം കൊടുക്കണം എന്നുള്ളത്കൊണ്ട് മധുരവുമായിട്ടാണ് ലക്ഷ്മി മുറിയിലേക്ക് പോകുന്നത് പോകുന്നത്. റൂമില്‍ കട്ടിലില്‍ കിടക്കുന്ന അമ്മയ്ക്ക് ആദ്യം ചോക്ലേറ്റ് നല്‍കാന്‍ നോക്കിയെങ്കിലും പെട്ടെന്ന് കട്ടിലില്‍ കിടക്കുന്ന പട്ടിക്കുട്ടിയ്ക്കാണ് ലക്ഷ്മി ചോക്ലേറ്റ് കൊടുക്കുന്നത്. എല്ലാവരും ലക്ഷ്മിയുടെ അമ്മ വീണ്ടും ഗര്‍ഭിണിയായെന്ന് കരുതിയെങ്കിലും പക്ഷെ ഇവരുടെ പെറ്റ് ഡോഗായ ‘പാപ്പു’ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ വരുമെന്നാണ് ലക്ഷ്മി പറഞ്ഞത്. ഗര്‍ഭിണിയായതിന് ശേഷം അവള്‍ക്ക് വല്ലാത്ത മടിയാണെന്ന് തുടങ്ങി പാപ്പുവിന്റെ വിശേഷങ്ങളാണ് പിന്നീട് ലക്ഷ്മി വിഡിയോയിൽ പറയുന്നത്. താരത്തിന്റെ ഈ വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *