“അതെ ഞാൻ 18 വയസ്സ് വരെ സബീനാ ലത്തീഫ് ആയിരുന്നു” !! വിവാഹ ശേഷമാണ് ഞാൻ ലക്ഷ്‌മി പ്രിയ ആയത് !! താരത്തിന്റെ കുറിപ്പ് വൈറലാകുന്നു !!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ലക്ഷ്മി പ്രിയ കുറച്ചു സിനിമകൾ മാത്രമേ അവർ മലയാള സിനിമയിൽ ചെയ്തിരുന്നുള്ളു യെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട കഥാപത്രങ്ങൾ ആയിരുന്നു, അടുത്തിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ താരത്തിനെതിരെ ചില ആരോപങ്ങൾ ഉയർനിന്നിരുന്നു, സോഷ്യൽ മീഡിയിൽ വളരെ സജീവമായ ലക്ഷ്മി അടുത്തിടെ പങ്കുവെച്ച ഒരു പോസ്റ്റിൻറെ ചുറ്റി പറ്റിയാണ് ബഹളങ്ങൾ ആരംഭിക്കുന്നത്..

താനൊരു കടുത്ത ബിജെപി അനുഭാവിയാണെന്നും, താൻ 5ാം ക്ലാസില്‍ പഠിച്ചിരുന്നപ്പോൾ സ്കൂളിൽ എബിവിപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ കാരണത്താൽ നടിക്കെതിരെ നിരവധി വിമർശനങ്ങളും ഉയർത്തിയിരുന്നു. ഓരോന്നിനും താരം അപ്പപ്പോൾ തന്നെ അതിനുള്ള മറുപടിയും താരം കൊടുക്കുന്നുണ്ട്, ചില കമാറ്റുകൾ തന്റെ വ്യക്തി ജീവിത്തിലേക്ക് കടന്നു കയറിയപ്പോൾ അതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി പ്രിയ…

മുസ്ലിം ആയിരുന്ന താരം തന്റെ വിവാഹത്തോടെയാണ് ഹിന്ദു മതം സ്വീകരിച്ചത്, ഇത് ഏവർക്കും അറിയാം യെങ്കിലും ഇപ്പോൾ വീണ്ടും ഇത് ചർച്ചയാക്കിയപ്പോൾ അതിനെ കുറിച്ച് വീണ്ടും തുറന്ന് പറയുകയാണ് ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ഫേസ്ബുക്കിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്, അതിൽ വ്യക്തമായി എല്ലാം ലക്ഷ്മി കുറിച്ചിട്ടുണ്ട്, താരത്തിന്റെ കുറിപ്പ് വായിക്കാം…

വിവാഹത്തിന് മുൻപ് സബീനാ എ ലത്തീഫ് ജനനം 1985 മാർച്ച്‌ 11 പിതാവ് പുത്തൻ പുരയ്‌ക്കൽ അലിയാര് കുഞ്ഞ് മകൻ പരേതനായ കബീർ. (അദ്ദേഹം ഈ കഴിഞ്ഞ ഏപ്രിൽ 7 നു പുലർച്ചെ മരണമടഞ്ഞു, കാൻസർ ബാധിതൻ ആയിരുന്നു.) പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂർ വീട് മാതാവ് പ്ലാമൂട്ടിൽ റംലത്ത് എന്റെ രണ്ടര വയസ്സിൽ അവർ വേർപിരിഞ്ഞു .വളർത്തിയത്‌ പിതൃ സഹോദരൻ ശ്രീ ലത്തീഫ്. ഗാർഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്.

സഹോദരങ്ങൾ രണ്ടു സഹോദരിമാർ. വിദ്യാഭ്യാസം സെന്റ് മേരിസ് എൽ പി എസ് ചാരുംമൂട്, സി ബി എം എഛ് എസ് നൂറനാട്, പി യൂ എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളിയ്ക്കൽ. വിദ്യാഭ്യാസം പ്ലസ് ടു കംപ്ലീറ്റ് ചെയ്തില്ല.  16 വയസ്സു മുതൽ ഞാനൊരു പ്രൊഫഷണൽ നാടക നടി ആയിരുന്നു. വിവാഹം 2005 ഏപ്രിൽ 21 ന് പട്ടണക്കാട് പുരുഷോത്തമൻ മകൻ ജയേഷ്. ഹിന്ദു ആചാര പ്രകാരം. രാഷ്ട്രീയം ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം ഇല്ല. താല്പ്പര്യം ഭാരതീയ ജനതാ പാർട്ടിയോട്.

വിശ്വാസം എല്ലാ മതങ്ങളെയും ആചാര അനുഷ്ട്ടാനങ്ങളെയും ബഹുമാനിയ്ക്കുക എന്നതിൽ. ഒരാളുടെയും രാഷ്ട്രീയം, മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാൻ ഇടപെടാറില്ല. ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറൽ ആകാൻ ഒരു പോസ്റ്റും എഴുതാറില്ല. പ്രൊഫൈൽ പബ്ലിക് അല്ല. വളരെ കുറച്ചു ഫ്രണ്ട്സ് മാത്രം ഉള്ള പ്രൊഫൈലിൽ എന്റെ ശരികൾ, എന്റെ നിലപാടുകൾ ഇവ കുറിയ്ക്കുന്നു. അവയിൽ ശരിയുണ്ട് എന്ന്തോന്നുന്നവ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങൾ ഷെയർ ചെയ്യുന്നു.

നൂറനാട് സിബിഎം ൽ ഞാൻ ഒറ്റയ്ക്കല്ല പഠിച്ചത്. അതുകൊണ്ട് കുരുപൊട്ടിച്ചു സ്വയം മരിയ്ക്കുന്നവർ കേരളത്തിലെ സ്കൂളുകളിൽ എന്നാണ് വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചത് എന്ന് പരിശോധിച്ചു നോക്കുക.  അന്ന് ഇവിടെ എബി വി പി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ് എഫ് ഐ യും കെ എസ് യൂ വും ഉണ്ടായിരുന്നുവെങ്കിൽ അന്ന് എ ബി വി പി യും ഉണ്ടായിരുന്നു എന്ന് താഴ്മയായിഅറിയിക്കുന്നുകാലം എന്നത് എന്റെയോ നിങ്ങളുടെയോ സ്വന്തമല്ല.

ഓരോ ദിവസവും കടന്നു പോകുന്നത് കൃത്യമായ തെളിവുകൾ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് രോധകർ മിനിമം ഗൂഗിൾ സേർച്ച്‌ എങ്കിലും ചെയ്യുക. ന ബി എന്റെ പേരും വിശ്വാസവും പലതവണ ഞാൻ എഴുതിയിട്ടുള്ളതാണ്.  ഇപ്പൊ ഇതൊരു പുതിയ കാര്യമായി എഴുതി ആഹ്ലാദിയ്ക്കുന്നവർക്കായി ഈ എഴുത്ത് സമർപ്പിക്കുന്നു.  എന്നാണ് ലക്ഷ്മിയുടെ വാക്കുകൾ….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *