കഴിഞ്ഞ പതിനെട്ട് വർഷവും ഞാൻ സബീന ആയിരുന്നു ! ഇനി അതില്ല; എന്റെയാ പഴയ പേര് ഞാൻ എന്നന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നു ! ലക്ഷ്മി പ്രിയ പറയുന്നു !

സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ നടിയാണ് ലക്ഷ്മി പ്രിയ.  എന്നും എപ്പോഴും വാർത്തകിൽ നിറഞ്ഞ് നിൽക്കുന്ന ആളുകൂടിയാണ് പ്രിയ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ  ലക്ഷ്മി തനറെ എല്ലാ വിശേസങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്, അതിൽ പല ശക്തമായ തീരുമാനങ്ങളും തുറന്ന് പറച്ചിലുകളും, ഉണ്ടാകാറുണ്ട്, വിമർശിക്കുന്നവർക്ക് ആ രീതിയിൽ തന്നെ മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ലക്ഷ്മി പ്രിയ പങ്കുവെച്ച ഒരു കുറിപ്പും അതിനെ വിമർശിച്ച് രംഗത്ത് വന്നവർക്ക് നടി നൽകിയ മറുപടിയുമാണ് ഏറെ ചർച്ചയാകുന്നത്.

ലക്ഷ്മി പ്രിയ എന്ന  തന്റെ പേര് മാറ്റിയതിനെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസംതാരം  എത്തിയത്. നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലായി മാറുകയായിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ.. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറുകര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീയാണ് താനെന്ന് നടി കുറിച്ചിരുന്നു.

ഈ കാര്യത്തിൽ എനിക്ക് ഒരുപാട് നന്ദി പറയാനുണ്ട്, ആദ്യം തന്നെ കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങൾ ഓരോരുത്തരോടും എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്. അതിൽ എനിക്ക് എന്നെ ഞാനാക്കി മാറ്റിയ ആ വലിയ മനുഷ്യന്, ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. ലക്ഷ്മി പ്രിയ താൻ വിശ്വസിക്കുന്ന പാർട്ടിയെ കുറിച്ച് ഇതിനു മുമ്പ് വെളിപ്പെടുത്തിയിരുന്നു.

താൻ ഒരു സംഘപുത്രിയാണ് എന്ന് നടി തുറന്ന് പറഞ്ഞിരുന്നു, ഇപ്പോൾ ഈ പങ്കുവെച്ച കുറിപ്പിനും ഒരുപാട് വിമർശങ്ങൾ നടി ഏറ്റുവാങ്ങിയിരുന്നു.   ഇപ്പോൾ അഭിനയം ഒന്നും ഇല്ലാത്തതുകൊണ്ട് വർഗീയത കൊണ്ടുവന്നു ഇവിടെ മുസ്ലിമിലേക്ക് വന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒന്നും പറയുന്നില്ല. 80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്ന കാണുമ്പോൾ സഹതാപം എന്ന കമന്റുകളാണ് നടിക്ക് ലഭിക്കുന്നത്. അതിനുള്ള നടിയുടെ മറുപടി ഇങ്ങനെ, ആദ്യം നിന്റെ അച്ഛന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈൽ പിക്ചർ ഇടൂ, എന്നിട്ട് സംസാരിക്കാo പിന്നെ സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ. മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ് ഓരോരോ ക്ഷുദ്ര ജീവികൾ, എന്നാണ് താരം മറുപടി നൽകിയത്. ഇന്ത്യയിലെ നിയമം അനുസരിച്ചു ആർക്കും ഏത് മതം വേണമെങ്കിലും സ്വീകരിക്കാം അത് അവരുടെ സ്വാതന്ദ്ര്യമാണ്. പിന്നെ ഒരു സബീന ഹിന്ദു മതം സ്വീകരിച്ചു എന്ന് വെച്ച് ഇസ്ലാമിന് ഒരു ചുക്കും സംഭവിക്കാനില്ല. പുതിയ നാടകവുമായി സംഘികൾ ഇറങ്ങിയിരിക്കുകയാണല്ലേ, അവരുടെ ജീവിതം അവരുടെ തീരുമാനം, പിന്തുണക്കുന്നു എന്ന് തുടങ്ങിയ പോസറ്റീവ് കമന്റുകളും നടിക്ക് ലഭിക്കുന്നുണ്ട്.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *