21 വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എൻ്റെ മകനെ കണ്ടുമുട്ടിയപ്പോൾ !!
മലയാള സിനിമയിൽ വളരെയധികം വിജയിച്ച ചിത്രങ്ങളിൽ ഒന്നാണ് ജയറാം നായകനായ കൊച്ച് കൊച്ച് സന്തോഷങ്ങൾ, ജയറാം, കാളിദാസ്, ലക്ഷ്മി ഗോപാല സ്വാമി, കാവ്യാ മാധവൻ, ഭാനുപ്രിയ, ലാലു അലക്സ്, ഇന്നസെന്റ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്, നൃത്തത്തിനും കുടുംബ കഥക്കും പ്രണയത്തിനും പ്രധാന്യം നൽകിയ ചിത്രം അക്കാലത്ത് മികച്ച വിജയമായിരുന്നു, കഴിവുള്ള അഭിനേത്രി എന്നതിലുപരി അവർ മികച്ചൊരു നർത്തകി കൂടിയായണ് ശാസ്ത്രീമായി നൃത്തം അഭ്യസിച്ച ലക്ഷ്മി, നൃത്തത്തിനാണ് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകിയത് … 51 വയസുള്ള താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, ഇപ്പോഴും നൃത്ത വേദികളിലും സിനിമകളിലും നിറ സാന്നിധ്യമാണ്, ലക്ഷ്മി..
സോഷ്യൽ മീഡിയിൽ വളരെ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം തന്റെ മകനൊപ്പം എന്ന അടികുറിപ്പിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു കാളിദാസാന് ലക്ഷ്മിയുടെ കൂടെ ഉണ്ടായിരുന്നത്.. കാളിദാസിനെ ചേർത്ത് പിടിച്ചുകൊണ്ട് താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ ചിത്രം കൊച്ചു കൊച്ചു സന്തോഷത്തിൽ എന്റെ കൊച്ചു മകനായി അരങ്ങേറ്റം കുറിച്ച എന്റെ പ്രിയപ്പെട്ട കാളിദാസിനോട് സ്നേഹത്തോടും വാത്സല്യത്തോടും കൂടി 21 വർഷത്തിനുശേഷം ഞങ്ങൾ വീണ്ടും സെറ്റുകളിൽ കണ്ടുമുട്ടുന്നു !! കാളിദാസിന്റെ തുടർന്നുള്ള ശോഭനമാർന്ന ഭാവിക്ക് എൻ്റെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും…ഇതായിരുന്നു താരത്തിന്റെ വാക്കുകൾ…
ലക്ഷ്മി ഇതുവരെയും വിവാഹം ചെയ്തിട്ടില്ല എന്നത് ഏവരെയും ഇപ്പോഴും വിഷമിപ്പിക്കുന്ന ഒന്നാണ് താരത്തിനോട് ഈ ചോദ്യങ്ങൾ മിക്കവാറും എല്ലാവരും ചോദിക്കാറുണ്ട്, അതിനു അവരുടെ മറുപടി ഇങ്ങനെയായിരുന്നു എനിക്ക് ലാലേട്ടനെ വളരെ ഇഷ്ടമായിരുന്നു പക്ഷെ അദ്ദേഹം നേരത്തെ വിവാഹം ചെയ്തല്ലോ, എന്നാണ് വളരെ രസകരമായി മറുപടി പറഞ്ഞത്, ലാലേട്ടന്‍ ഞാനുമായി കുറച്ച് ഡിസ്റ്റന്‍സില്‍ നില്‍ക്കുന്ന സമയത്തൊക്കെ ശ്രദ്ധിക്കും. എന്നിട്ട് പറയും താന്‍ അത്ഭുതകുമാരിയാണെന്ന്. കാരണം ഞാന്‍ എല്ലാം ഇങ്ങനെ അത്ഭുതത്തോടെ നോക്കിനില്‍ക്കുമായിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും ഓ അങ്ങനെയാണോ എന്നൊക്കെ അത്ഭുതത്തോടെ ചോദിക്കും.
മമ്മൂട്ടി താനുമായി അത്ര അടുത്ത റിലേഷനില്ല പക്ഷെ എല്ലാവരെയും വളരെ സഹായിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം, ജയറാം പിന്നെ തന്നെ കണ്ട നാൾ മുതൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട് ജയറാം എന്നെ ഡൗബ്ട്ട് റാണി എന്നൊക്കെയാണ് വിളിച്ചത്. മുന്‍പ് എത്രയൊക്കെ നന്നാക്കി ചെയ്താലും എനിക്ക് തൃപ്തി വരാറില്ലായിരുന്നു സംവിധായകന്റെ അടുത്തുചെന്ന് ചോദിക്കും അത് ശരിയായോ ഇല്ലങ്കിൽ ഓനുംകൂടി ചെയ്യാം എന്നൊക്കെ അതാണ് ജയറാം എപ്പോഴും അങ്ങനെ പറയുന്നത്, സുരേഷേട്ടന്‍ അങ്ങനെ കളിയാക്കാറില്ലെന്നും നടി പറയുന്നു. അദ്ദേഹം എപ്പോഴും ഒരു അണ്ണാ പോലെ ബിഗ് ബ്രദറിനെ പോലെയാണ്. അദ്ദേഹം എന്നെ പ്രൊട്ടക്ട് ചെയ്യുന്നപോലെയാണ് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നും ലക്ഷ്മി പറയുന്നു….
Leave a Reply