നടി റായി ലക്ഷ്മി വിവാഹിതയാകുന്നു !!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് ലക്ഷ്‌മി റായ് എന്ന പേരിൽ അറിയപ്പെട്ട റായ് ലക്ഷ്മി, താരം തന്നെയാണ് തന്റെ പേര് മാറ്റിയിരുന്നത്, തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അഭിനയിച്ച താരം ഇപ്പോൾ കുറച്ച് നാളായി സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്, ഇടക്കൊക്കെ ചില തുറന്ന് പറച്ചിലുകൾ നടത്തിയിരുന്ന റായ് ലക്ഷ്മിക്ക് പറയത്തക്ക മികച്ച വേഷങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല, സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നും താൻ അതിനു ഇരയായിട്ടുണ്ടെന്നും ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. കുറച്ച് നാളായി താരം സിനിമയിൽ സജീവമല്ലാത്തത്കൊണ്ട് ആരാധകർ അവരെ അന്വേഷിച്ചിരുന്നു, ഇപ്പോൾ തന്നെ തിരക്കിയിരുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി..
തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ തന്റെ പ്രണയ കാര്യവും, അത് മറച്ചുവെക്കാനുള്ള സാഹചര്യവും ഒക്കെ തുറന്ന് പറഞ്ഞത്, താൻ ഒരാളുമായി പ്രണയത്തിലാണ്, അതുകൊണ്ടാണ് കുറച്ച് നാൾ ഇവിടെ നിന്നും വിട്ടുനിൽകണമെന്ന് കരുതിയത് ഞങ്ങൾ ഉടനെ വിവാഹിതരാകും, വരൻ ആരെന്ന് ഞാൻ ഇപ്പോഴേ പറയുന്നില്ല അത് അദ്ദേഹത്തിന്റെ പ്രൈവസിയെയും ബാധിക്കും അതുകൊണ്ടാണ്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഞങ്ങളുടെ വിവാഹ നിശ്ചയം നടക്കുമെന്നും ലക്ഷ്മി പറയുന്നു…. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു….
‘കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്.
കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാന്‍ വയ്യ. ഈ പോസ്റ്റിനൊപ്പം എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുകയും വേണമെന്നും ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണെന്നും’ താരം പറയുന്നു.
ഏതായാലും വാർത്ത അറിഞ്ഞതുമുതൽ ആരാധകർ ലക്ഷ്മിയുടെ കാമുകനെ തേടുകയാണ്, ഇതുവരെ റായ് ലക്ഷ്മിയെ മറ്റൊരു നടനുമായി ചേർത്ത് യാദര് വിധ ഗോസിപ്പുകളും കേൾക്കേണ്ടി വന്നിട്ടില്ല, അതുകൊണ്ടുതന്നെ ആരാണെന്നു കണ്ടെത്താൻ ആരാധകർക്ക് ഏറെ പ്രയാസമായിരിക്കുമെന്നും കരുതുന്നു.. താൻ ഇതിനുമുമ്പും പലരുമായി ഡേറ്റിംഗിൽ ആയിരുന്നു എന്നും എന്നാൽ അവരൊന്നും തന്നെ ആത്മാർഥമായി പ്രണയിച്ചിരുന്നില്ലന്നും അവർക്ക് തന്റെ ശരീരം മാത്രം അംതിയാരുന്നു എന്നും പലയിടത്തും താൻ വഞ്ചിക്കപെട്ടുവെന്നും ഒരിക്കൽ റായ് ലക്ഷ്മി തുറന്ന് പറഞ്ഞരുന്നു.. അതീവ ഗ്ലാമറസായി ഏറെ പ്രതീക്ഷയോടെ താരം ചെയ്ത തന്റെ ആദ്യ ബോളിവുഡ് ചിത്രം വൻ പരാചയമായിരുന്നു…
Leave a Reply