
മറ്റൊരാളും എന്നെപ്പോലെ കഷ്ടപെട്ടിട്ടുണ്ടാകില്ല ! അന്നും ഇന്നും എനിക്ക് ദുഖമാണ് ! ജീവിതാവസ്ഥ തുറന്ന് പറഞ്ഞ് കെപിഎസി ലളിത !
കുറച്ചു നാളുകളായി നടി കെപിഎസി ലളിതയുടെ സാമ്പത്തികം സംബന്ധിച്ചുള്ള ചർച്ചകളാണ് എങ്ങും കേൾക്കുന്നത്. അവരുടെ കഷ്ടതകൾ കുറിച്ച് ഇന്നും ഇന്നലയുമല്ല വർഷങ്ങൾക്ക് മുമ്പ് തന്നെ നടി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ആരോഗ്യപരമായി ആശുപത്രിയിൽ കിടപ്പിലായിരുന്ന നടിക്ക് കേരള സർക്കാർ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. പക്ഷെ ഒരാൾ കയ്യിൽ പണം വെച്ചുകൊണ്ട് ഒരിക്കലും ഇങ്ങനെ ഒരവസ്ഥ തുറന്ന് പറയില്ല.
നിരവധി സിനിമകളിൽ അഭിനയിച്ച സമ്പന്നയായ ഒരു ആന്റിയുടെ ചികിത്സാ ചിലവ് എന്തിന് സർക്കാർ വഹിക്കണം എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. എന്നാൽ അവരുടെ അവസ്ഥ വളരെ മോശമാണ് എന്നാണ് അടുത്തറിയാവുന്ന പലരും പറയുന്നത്. എന്നാൽ ഇപ്പോൾ ലളിത നൽകിയ ഒരു അഭിമുഖത്തിൽ അവർ അവരുടെ ജീവിത സാഹചര്യം തുറന്ന് പറയുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ..
തന്റെ ഭർത്താവായും പ്രശസ്ത സംവിധയകനുമായ ഭരതൻ കാര്യമായ എന്നല്ല അദ്ദേഹത്തിന് ഒരു സമ്പാദ്യവും ഇല്ലായിരുന്നു. ജീവിച്ചിരിക്കർ തന്നെ അദ്ദേഹത്തിന്റെ ചികിത്സക്ക് പലരിൽ നിന്നും കടം വാങ്ങിയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തിന്റെ വിയോഗ ശേഷം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പകച്ചു നിന്നിട്ടുണ്ട്. തന്നെ പോലെ കഷ്ടപെട്ടിട്ടുള്ള ഒരാളും സിനിമ ലോകത്തിൽ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും നാളത്തേക്ക് എങ്ങനെയാണ് എന്ന് ചിന്തിക്കുന്ന ജീവിത അവസ്ഥയിലാണ് ഇപ്പോഴും താൻ ഉള്ളതെന്നുമാണ് ഏറെ വിഷമത്തിൽ നടി പറയുന്നത്.
സിനിമയിൽ അങ്ങനെ നിറഞ്ഞുനിന്ന ആളൊന്നുമല്ല ഞാൻ വിവാഹത്തോടെ സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്തു. പിന്നീട് കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് തിരികെ എത്തിയത്. വീണ്ടും അദ്ദേഹത്തിന്റെ വിയോഗ ശേഷം വീണ്ടും സിനിമ തന്നെ ഉപേക്ഷിച്ച അവസ്ഥ ആയിരുന്നു. 1999ൽ സത്യൻ അന്തിക്കാടാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ തന്നെ നിർബന്ധിച്ച് വീണ്ടും സിനിമയിൽ എത്തിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്.

വലിയവൻ എന്നും ഈശ്വരൻ പനപോലെ വളർത്തും. അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാൻ ഇഷ്ടമാണ്. എന്നെ ഈശ്വരന് കൂടുതൽ ഇഷ്ടമാണ്. ഞാൻ ക ര യുന്നത് കാണാനാണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം. എന്നെ ഒരുപാട് ക ര യിപ്പിച്ചതിന് ശേഷമേ ഭഗവാൻ എനിക്ക് സന്തോഷം തരികയൊള്ളൂ.
എനിക്ക് വേദന കൂടുതൽ കൂടുതൽ തരാനാണ് ഞാൻ ഭഗവാനോട് പറയുക. വീട്ടിൽ എന്നെ പത്ത് ദിവസത്തിൽ കൂടുതൽ പണി ഇല്ലാതെ ഭഗവാൻ ഇരുത്താറില്ല. ഞാനൊരു നടിയാണ്. എനിക്ക് അഭിനയം അല്ലാതെ ,മറ്റൊരു തൊഴിലും അറിയില്ല. സിദാർദ്ധ് അ പ കടം പറ്റി ആശുപത്രിയിൽ കിടന്നപ്പോഴും ചാർലിയിൽ രണ്ടു ദിവസം പോയി അഭിനയിച്ചു കാരണം കഷ്ടപാടുകൊണ്ടാണ്.
അവരുടെ അച്ഛൻ മരിച്ച ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ട് കണ്ട് എന്റെ മക്കൾ പേടിച്ച് പോയിട്ടുണ്ട്, സ്ഥലം വിൽക്കാനായി തീരുമാനിച്ച ശേഷം അതിന്റെ അഡ്വാൻസ് വാങ്ങിയാണ് അന്ന് ഞങ്ങൾ ജീവിച്ചത്. ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോൾ തലക്ക് പെരുപ്പാണ്’. മകളുടെ വിവാഹം, മകന്റെ അപകടം ഇതൊക്കെ ഒരുപാട് പേര് സഹായിച്ചത് കൊണ്ട് മാത്രമാണ് നടന്നത് എന്നും മോശം അവസ്ഥക്ക് അന്നും ഇന്നും ഒരു കുറവും ഇല്ലന്നും ലളിത പറയുന്നു.
Leave a Reply