
‘ആ ഉറച്ച തീരുനമാനമായിരുന്നു എല്ലാത്തിനും പിന്നിൽ’ ! അരങ്ങൊഴിഞ്ഞ് അഭിനയ പ്രതിഭ കെപിഎസി ലളിത യാത്രയായി !
മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് നടി നമ്മൾ മലയാളികൾ ഒരിക്കലൂം മറക്കില്ല, അതുല്യ പ്രതിഭ അവിസ്മരണീയമാക്കിയ ഒരുപാട് കഥാപാത്രങ്ങൾ ഇപ്പോഴും നമ്മളുടെ ഉള്ളിൾ നിലനിൽക്കും. നടിയുടെ യഥാർഥ പേര് മഹേശ്വരി അമ്മ എന്നാണ്, കെപിഎസി എന്ന പ്രശസ്ത നാടക സമിതിയിൽ നിന്നും അഭിനയ രംഗത്ത് എത്തിയ നടി ഇതിനോടകം നിരവധി ജീവനുള്ള കഥാപാത്രങ്ങൾക്ക് പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്.അച്ഛൻ കടയ്ക്കത്തറൽ വീട്ടിൽ കെ.അനന്തൻ നായർ. ‘അമ്മ ഭാർഗവി അമ്മ. ഒരു സഹോദരനും, ഒരു സഹോദരിയുമുണ്ട്.
നടി തന്റെ ആരോഗ്യ നില വഷളാകുന്നതിന് മുമ്പ് വരെ സിനിമ രംഗത്ത് സജീവമായിരുന്നു, തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. 75 വയസ് പ്രായമുള്ള നടി നമ്മളെ വിട്ട് യാത്രയായിരിക്കുകയാണ്. തന്റെ ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച താരം തന്റെ പത്താമത്തെ വയസിലാണ് നാടക രംഗത്ത് എത്തുന്നത്. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ് അഭിനയിച്ചത്.

കെപിഎസി ലളിത എന്ന നടിക്ക് പകരം വെക്കാൻ ആരുമില്ല, ഓരോ കഥാപാത്രങ്ങളായി അവർ ജീവിച്ചു കാണിച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ അമ്പത് വലർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമാണ്. അമ്മയായും ചേച്ചിയായുമാണ് ലളിത കൂടുതൽ വേഷങ്ങളും ചെയ്തിരൽക്കുന്നത്. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത. അഭിനയിച്ചു വെച്ച ഓരോ കഥാത്രങ്ങൾക്കും ആത്മാവ് ഉള്ളതുപോലെ നമുക്ക് ഓരോരുത്തർക്കും തോന്നിയിട്ടുണ്ട്, അടുത്തകാലത്ത് നടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരുപാട് വാർത്തകൾ ഉണ്ടായിരുന്നു.
കാര്യാമായ രീതിയിൽ നടിക്ക് കരൾ സംബന്ധമായ അസുഖം ബാധിച്ച് കുറച്ച് നാളികൾക്ക് മുമ്പ് ആശുപത്രിയിലായിരുന്നു. കരൾ മാറ്റിവെക്കുകയാണ് ഏക പോംവഴി എന്ന് ഡോക്റ്റർമാർ അറിയിച്ചിരുന്നു, തുടർന്ന് കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് പറഞ്ഞു രംഗത്തുവരികയും പക്ഷെ സർക്കാരിന്റെ ഈ തീരുമാനത്തിൽ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ ഒരു നടിക്ക് ചികിത്സാചെലവുള്ള സാമ്പത്തിക സ്ഥിതി പോലും ഇല്ലെന്ന് വിശ്വസിക്കാൻ പലർക്കും മടിയായിരുന്നു.തർക്കങ്ങളും ചർച്ചകളും നടന്നുകൊണ്ടരുന്നപ്പോൾ തന്നെ ലളിത ആ തീരുമാനമെടുത്തു.
ജീവന്റെ നിലനിൽപ്പായ ആ സർജറി താൻ ചെയ്യുന്നില്ല എന്നും, ഗുളികയുടെ ജീവിതം തുടരാമെന്നുമായിരുന്നു ആ തീരുമാനം.ഇപ്പോഴിതാ ഏവരെയും വിഷമിപ്പിച്ചുകൊണ്ട് മറ്റൊരു വാർത്ത കൂടി രംഗത്ത് വന്നരിക്കുകയാണ്, ആരോഗ്യനില പൂർണ്ണമായും തകരാറിൽ ആകുകയും അവർ ഈ ലോകത്തോട് വിടപറയുകയുമായിരുന്നു.
Leave a Reply