വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു ! വിട്ടുപോകാത്ത ഓർമകളോടെ ! അഭിനയിക്കുക ആയിരുന്നില്ല ചേച്ചി ജീവിക്കുക ആയിരുന്നു ! ഹൃദയവേദനകളിൽ മോഹൻലാലും മമ്മൂട്ടിയും !

മലയാള സിനിമക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ. കെപിഎസി ലളിതക്ക്  അന്ത്യോപചാരം അർപ്പിയ്ക്കാൻ സിനിമ ലോകം ഒന്നടങ്കം വന്നുകൊണ്ടിരിക്കുകയാണ്, കൂടാതെ നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലും മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. അതിൽ നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെ, വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം എന്നായിരുന്നു.

മമ്മൂട്ടിയുടെ അമ്മയായും, നായികയായും സഹനടിയായും ഒരുപാട് കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച ആളാണ് കെപിഎസി ലളിത. അതുപോലെ ഏറ്റവും കൂടുതൽ ഒരുപാട് അവിസ്‌മരണീയ കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിൽ എത്തിയ ജോഡികൾ ആയിരുന്നു മോഹൻലാലും ലളിതയും, നടൻ മോഹൻ ലാൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ
ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.

ചേച്ചി ഓരോ കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നില്ല, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ.
ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ എന്നാണ് ലാൽ കുറിച്ചത്.

സാധാരണ മോഹൻലാൽ ശ്രീനിൽ ഉള്ളപ്പോൾ മറ്റു അഭിനേതാക്കൾ അതികം സ്കോർ ചെയ്യാറില്ല, എന്നാൽ കന്മദം എന്ന സിനിമയിൽ ഇവർ ഇരുവരും ഒരുമിച്ച് അഭിനയിച്ച ആ സീൻ കെപിഎസി ലളിത എന്ന അഭിനേത്രിയുടെ മികവ് എടുത്തുകാട്ടുന്നതായിരുന്നു. അങ്ങനെ എടുത്ത് പറയാൻ ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ഈ മടക്കം. ചേച്ചി ആയിരുന്നില്ല അമ്മയാണ് എന്നായിരുന്നു മഞ്ജു വാര്യർ കുറിച്ചത്.

നടൻ ദിലീപുമായി വളരെ അടുത്ത ബന്ധമായിരുന്നു ലളിതക്ക്, അവൻ എന്റെ മകൻ ആണെന്നാണ് അവർ പലപ്പോഴും പറഞ്ഞിരുന്നത്. ഇപ്പോഴിതാ നദിയെ അവസാനമായി ഒരുനോക്ക് കാണാൻ കാവ്യയും ദിലീപും എത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്, നടിയെ പലപ്പോഴും സാമ്പത്തികമായി ഒരുപാട് സഹായിച്ച ആളാണ് ദിലീപ്. സഹപ്രവര്‍ത്തക മാത്രമല്ല, സ്നേഹതയും അമ്മയുമായിരുന്നു ലളിതയെന്നും ഈ വിയോഗം തീരാനഷ്ടമെന്നും നവ്യ പറഞ്ഞു. നവ്യ നായരുടെ ഏറ്റവും പുതിയ ചിത്രമായ ‘ഒരുത്തീ’യില്‍ നടിയുടെ അമ്മയായി കെപിഎസി ലളിത അഭിനയിച്ചിരുന്നു.  എന്റെ സഹപ്രവര്‍ത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോൾ  , നിശ്ശബ്ദയായി പോകുന്നു.

ഭര്‍ത്താവ് ഭരതനെ അടക്കം ചെയ്ത എങ്കക്കാട്ടിലെ പാലിശ്ശേരി തറവാട്ടില്‍ ഭരതന്റെ ചിതയ്ക്കകില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു കെ.പി.എ.സി.ലളിതയുടെ അവസാനത്തെ ആഗ്രഹം. എന്നാല്‍ ആ ഭൂമി വിറ്റിരുന്നു. രോഗം മൂര്‍ച്ഛിച്ച്‌ എറണാകുളത്തുള്ള മകന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകും മുമ്പേ  അറിയിച്ചിരുന്നത് എന്നെ മ,ര,ണ ശേഷം എങ്കക്കാട്ടെ ലളിത നിര്‍മ്മിച്ച പാലിശ്ശേരിയിലെ ഓര്‍മ്മ എന്ന വീട്ടിലെ പറമ്പിൽ  അടക്കം ചെയ്യണമെന്നാണ്. മകന്‍ സിദ്ധാര്‍ത്ഥന്‍ അക്കാര്യം സമ്മതിക്കുകയും ചെയ്തു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *