‘മലയാളികളുടെ സ്വന്തം ജനപ്രിയ നായകന് ഇന്ന് 54 ആം പിറന്നാള്‍’ ! ആഘോഷമാക്കി ആരാധകരും താരങ്ങളും !

മലയാളികളുടെ സ്വന്തം ജനപ്രിയ നടന് ഇന്ന് 54 മത് ജന്മദിനമാണ്, ഒരു   സാധാരണ മിമിക്രി കലാകാരനായി തുടങ്ങി മലയാള സിനിമയുടെ മുൻ നിര നായകന്മാരിൽ ഒരാളായി തിളങ്ങാൻ ദിലീപിന് സാധിച്ചു എങ്കിൽ അത് ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണ്. 1967 ഒക്ടോബര്‍ 27 നാണ് ആലുവ സ്വദേശി പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റെയും  മൂത്ത മകനായി ഗോപാലകൃഷ്ണന്‍റെ ജനനം. സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങള്‍ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്..

ചെയ്ത ഓരോ സിനിമകളിലും ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് അതിൽ പതിപ്പിച്ചിട്ടുണ്ടാകും, കോമഡിയാണ് ദിലീപ് ചിത്രങ്ങളിൽ നമ്മളെ കൂടുതൽ ആകർഷിച്ചിട്ടുള്ളത്. ഗോപാല കൃഷ്ണനില്‍ നിന്നും ജനപ്രിയ നായകന്‍ എന്ന തലത്തിലേക്കുള്ള വളര്‍ച്ച കണ്ണടച്ചു തുറക്കും മുമ്പായിരുന്നു  ഗോപാലകൃഷ്ണന്‍ മലയാളത്തിന്റെ സൂപ്പര്‍താരം ദിലീപായി വളര്‍ന്നത്. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും നിര്‍മ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും ദിലീപ് പറന്നു.

പ്രശസ്ത സംവിധയകാൻ  കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്.

സല്ലാപം എന്ന സിനിമയിൽ ആദ്യമായി മഞ്ജുവും ദിലീപും ഒരുമിച്ച് അഭിനയച്ചു, ആ ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാവുകയും, 1998 ൽ ഇവർ വിവാഹിതരായി. ശേഷം ഏവരുടെയും ശേഷം 2015ല്‍ ഇവര്‍ വിവാഹമോചിതരായി. മീനാക്ഷിയാണ് ഇവരുടെ മകള്‍. 2016ല്‍ നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തു. മഹാലക്ഷ്മിയാണ് ഇവരുടെ മകള്‍. ഒരു സിനിമയെ വെല്ലുന്ന ജീവിതകഥയാണ് കഥാനായകന്റേത്.

മഞ്ജുവുമായി വേര്പിരിഞ്ഞതിന്റെ തൊട്ടടുത്ത വർഷം കാവ്യാ മാധവനുമായി ദിലീപ് വീണ്ടും വിവാഹിതനായി, മഹാലക്ഷ്മിയാണ് ഇവരുടെ മകള്‍. വ്യക്തി ജീവിതത്തിൽ ഒരുപാട് കടമ്പകൾ തരണം ചെയ്ത ദിലീപ് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇന്നും പല സംശയങ്ങളുടെ കരി നിഴലിലാണ് ദിലീപിന്റെ തുടർ ജീവിതം. മകൾ മീനാക്ഷിയാണ് തനറെ ബലമെന്നും എല്ലാം അവൾ ആണെന്നാണ് ദിലീപ് പറയാറുള്ളത്.

ഇപ്പോൾ കാവ്യക്കും മക്കൾക്കുമൊപ്പം വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് ദിലീപ്, താര  ജന്മദിനം ആരാധകരും ഫാൻസ്‌ പേജുകളൂം വളരെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. പല മാസ്സ് ഡയലോഗുകൾ കോർത്തിണക്കി കൊണ്ടാണ് ഫാൻസുകാർ ദിലീപിന് ആശംസകൾ അറിയിക്കുന്നത്, ഇത്രയും നല്ലൊരു മനുഷ്യന്റെ രോമത്തിൽ തൊടാൻ പോലും ആർക്കും സാധിക്കില്ല, ഞങ്ങളുടെ ഏട്ടൻ എന്നൊക്കെ തുടങ്ങുന്ന മാസ്സ് ഡയലോഗുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. സിനിമ രംഗത്തുനിന്നും ചെറിയ ഒരു ഇടവേള എടുത്ത ദിലീപ് ഇപ്പോൾ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്, ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.  കേശു ഈ വീടിന്റെ നാഥൻ ഉടൻ തിയറ്ററുകളിൽ എത്തുന്നതാണ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *