എന്നെയാണോ മമ്മൂക്കയെ ആണോ ചേട്ടന് കൂടുതൽ ഇഷ്ടം, കുറെ ദിവസം ലാൽ ഈ ചോദ്യം ആവർത്തിച്ചു, സത്യൻ അന്തിക്കാട് പറയുന്നു !

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ശങ്കരാടി. അഭിനയ ചക്രവർത്തിയായ അദ്ദേഹത്തെ കുറിച്ചുള്ള വളരെ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധയകാൻ സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ വാക്കുകൾ. ആർഭാടം തീരെ ഇല്ലാത്ത ഒരാളാണ് അദ്ദേഹം, ഒരു മുറിയും ഒരു ഫാനും ബാത്ത് റൂമും ഉണ്ടെകിൽ അദ്ദേഹം ഹാപ്പിയാണ്.  നിർമാതാവിന് അമിത ഭാരം  ചുമത്തുന്ന ഒന്നും അദ്ദേഹം ചെയ്യില്ല, മ ദ്യ പി ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു, പുലർച്ചെ തന്നെ ഗ്ലാ സ്സും വെ ള്ള വും റെഡിയാക്കി കാത്തിരിക്കും.

അതുപോലെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സോപ്പ് ചീപ്പ് തുടങ്ങി എല്ലാം ഒരു പെട്ടിയിലാക്കി റെഡിയായിരിക്കും. അദ്ദേഹത്തിന് ഒരുപാട് വിവാഹ  ആലോചകളും വന്നിരുന്നു, പക്ഷെ  അതൊന്നും നടന്നില്ല, ഒരിക്കൽ ഒരു മോതിരം മാറൽ നടന്നിരുന്നു. പക്ഷെ അതും എന്തോ കാരണം കൊണ്ട് മുടങ്ങി പോയി. തികഞ്ഞ ഒരു കമ്യൂണിസ്റ്റ് ആണെകിലും അദ്ദേഹം ഒരു ഈശ്വര വിശ്വാസി ആയിരുന്നു. പരസ്യമായി കമ്യൂണിസ്റ്റ് ആശയം പറയുമെങ്കിലും രഹസ്യമായി ക്ഷേത്ര ദർശനം നടത്തുന്ന ആളാണ്.

അതിമനോഹരമായ ഹ്യൂമർ സെൻസ് ഉള്ള ആളാണ് അദ്ദേഹം, മമ്മൂട്ടിയും മോഹന്‍ലാലും ശങ്കരാടിക്ക് പ്രിയപ്പെട്ടവരായിരുന്നു. മോഹന്‍ലാല്‍ ശങ്കരാടിക്ക് ഒരു കളിക്കുട്ടിയെപ്പോലെയാണ്. മോഹന്‍ലാല്‍ സ്റ്റാറായി കയറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ലാല്‍ ശങ്കരാടിയോടു ചോദിച്ചു ‘എന്നെയാണോ മമ്മൂക്കയെയാണോ ചേട്ടന് കൂടുതലിഷ്ടം’,  ശങ്കരാടി ഇരിക്കുമ്പോള്‍ പിറകെ വന്ന് തോളില്‍ കൈയിട്ടുകൊണ്ടാണ് മോഹന്‍ലാലിന്റെ ചോദ്യം. ശങ്കരാടി ആദ്യമൊന്നും ഇതിന് മറുപടി പറഞ്ഞില്ല. കുറേ ദിവസങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശങ്കരാടി പറഞ്ഞു, ‘എനിക്കിഷ്ടം മമ്മൂട്ടിയെയാണ്.

‘എന്തുകൊണ്ടാണ് ചേട്ടന്‍ എന്നെക്കാള്‍ മമ്മൂക്കയെ ഇഷ്ടപ്പെടുന്നത്, അത്. മമ്മൂട്ടി ദേഷ്യം വന്നാല്‍ അത് പുറത്തു കാണിക്കും. അതു തുറന്നു പറയുകയും ചെയ്യും. നിനക്ക് ദേഷ്യം വന്നാല്‍ നീയത് പുറത്തു കാണിക്കില്ല. നീ അത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യും. പിന്നെ കോംപ്രമൈസ് ചെയ്യും. ഇതുകൊണ്ടൊക്കെ എനിക്ക് മമ്മൂട്ടിയെയാണ് ഇഷ്ടം.മോഹന്‍ലാലിനെ ഒന്ന് ചൊടിപ്പിക്കാനാണ് ശങ്കരാടി അങ്ങനെ പറഞ്ഞത്. എങ്കിലും, അതില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിന്  സൂക്ഷ്മനിരീക്ഷണമുണ്ടായിരുന്നു എന്ന് വേണം നമ്മൾ ഇതിന്റെ നിന്നും മനസിലാക്കാൻ.

അതുപോലെ അദ്ദേഹത്തിന്റെ കഷണ്ടി പുള്ളിക്ക് എന്നുമൊരു ദുഖമായിരുന്നു, ഇന്നും അദ്ദേഹത്തിന്റെ ഓരോ സ്വഭാവങ്ങളും എന്നെ വളരെ അധികം ബാധിച്ചിട്ടുണ്ട്, ഒരു കാരണവർ ആയിരുന്നു എല്ലായിടത്തും.. മ രി ക്കുന്നതിന് കുറച്ചുനാൾ മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ, അദ്ദേഹം വല്ലാതെ അന്തര്‍മുഖനായതുപോലെ എനിക്കു തോന്നി. അവസാനകാലമാവുമ്പോഴേക്കും അദ്ദേഹത്തിന് മറവി ബാധിച്ചുതുടങ്ങി. സിനിമയില്‍ ഡയലോഗുകള്‍ തെറ്റിച്ചു, അപ്പോള്‍ തിരുത്താനാവശ്യപ്പെടുമ്പോള്‍ പുള്ളി സ്വകാര്യമായി പറയും ‘മുമ്പ് ചില കുരുത്തക്കേടുകള്‍ കാണിച്ചുവെച്ചിട്ടുണ്ട് അതുകൊണ്ടാവാം വൃദ്ധനായപ്പോള്‍ വാക്കുകള്‍ വേണ്ടതുപോലെ വരുന്നില്ല എന്ന് ഏറെ രസകരമായി പറയും…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *