‘ഞാൻ ചെയ്ത പുണ്യം’, രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു ! സുലുവിനെ കുറിച്ച് മമ്മൂട്ടി !

നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി എന്നും നമ്മളുടെ പ്രിയങ്കരനാണ്, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങളും ചെയ്യാറുണ്ട്. അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും. മമ്മൂട്ടി എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നടൻ എന്നതിലുപരി നല്ലൊരു ഭർത്താവ്, മകൻ, അച്ഛൻ, സഹോദരൻ എന്നീ നിലകളിൽ എല്ലാം എന്നും മികച്ചതാണ്. തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.

തന്റെ ഭാര്യ സുലുവിനെ കുറിച്ച് പറയുമ്പോൾ എല്ലാം അദ്ദേഹത്തിന് നൂറു നാവാണ്. പലപ്പോഴും പലരും ചോദിക്കാറുണ്ട് മമ്മൂക്കയുടെ അമ്മയും ഭാര്യയും തമ്മിൽ ഇത്ര അടുപ്പമെന്ന്, അതിനു മമ്മൂക്ക പറയുന്നത് ഇങ്ങനെ, സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു എന്നാണ് മമ്മൂക്ക പറയുന്നത്.

ഞാൻ ചെയ്ത പുണ്യം, ലോകത്ത് എവിടെ ആണെങ്കിലും ഞങ്ങൾ സംസാരിക്കാറുണ്ട്, അത് ഞങ്ങൾക്ക് നിർബന്ധമാണ്. എന്റെ കുടുംബക്കാർക്ക് എന്നെക്കാൾ കാര്യമാണ് സുലുവിനെ. അവരുടെ ആവശ്യങ്ങൾ പോലും ഞാൻ അറിയുന്നതിന് മുമ്പ് അവൾ അറിഞ്ഞിരിക്കും, അതിനുള്ള പരിഹാരവും അവൾ കണ്ടിരിക്കും. അതുപോലെ തന്റെ ഭർത്താവിനെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. തനറെ ഭർത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച്‌ വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം ആദ്യമൊക്കെ എനിക്ക് ഉണ്ടായിരുന്നു. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ എനിക്കും ഉണ്ടായിരുന്നു. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്‌നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല എന്നും മമ്മൂട്ടി പറയുന്നു.

അതുപോലെ ദുൽഖർ ഇവരെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ്‌ എന്നാണ് എനിക്ക് പറയാനുള്ളത് ഞാൻ ഉൽപ്പെടുന്ന ഈ തലമുറയിൽ ഇത്രയും ശക്തമായ മറ്റൊരു പ്രണയ ജോഡികളെ കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ദുൽഖർ പറയുന്നത്. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നില്‍ക്കുമ്ബോള്‍ ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന ഉഉമയെ പലപ്പോഴു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വളരെ റിയലിസ്റ്റിക് പ്രണയമാണ് അവര്‍ക്കിടയില്‍ ഉള്ളതെന്നും അത് വച്ച്‌ നോക്കുമ്പൾ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *