തുടർ വിജയങ്ങൾ ഇല്ലാതിരുന്നിട്ടും പ്രതിഫലത്തിൽ ഇപ്പോഴും മുന്നിൽ മോഹൻലാൽ ! എട്ട് കോടിയാണ് ഒരു സിനിമക്ക് ! പുതിയ റിപ്പോർട്ട് പുറത്ത് !

താരങ്ങളുടെ പ്രതിഫലം അറിയാൻ ആരാധകർക്ക് എന്നും ആവേശമാണ്. ഇപ്പോഴിതാ മലയാള സിനിമ താരങ്ങളുടെ പ്രതിഫലത്തിന്റെ പുതിയ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്. ‘ഐഎംഡിബി’ പുറത്തിറക്കിയിരിക്കുന്നു ലിസ്റ്റ് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തിലും  ഒന്നാമൻ മോഹൻലാൽ തന്നെയാണ്. ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹം വാങ്ങുന്നത് 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു. മമ്മൂട്ടിയുടെ പ്രതിഫലം നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിക്കുന്ന തുക.

യുവ താരങ്ങളും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല. അച്ഛനെക്കാൾ പ്രതിഫലം വാങ്ങുന്ന മകനും ഇവിടെ ഉണ്ട്.. അതെ മൂന്നാമത് മുന്നിൽ നിൽക്കുന്നത് നടൻ ദുൽഖർ സൽമാൻ തന്നെയാണ്. ഇപ്പോൾ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുന്ന നടൻ ദുൽഖർ ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം. 3 മുതല്‍ 8 കോടിയോളമാണ്. അടുത്ത താരരാജാവ് എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന പൃഥ്വിയ്ക്ക് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് പ്രതിഫലം.

അത് കൂടാതെ അഞ്ചാം സ്ഥാനത്ത് മറ്റു ഭാഷകളിൽ പോലും തന്റെ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടൻ ഫഹദ് ഫാസിൽ ആണ്.. ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. ആറാം സ്ഥാനം നടൻ നിവിൻ പോളിയാണ്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന്‍ ദിലീപ് അഭിനയിക്കുന്നത്. ഇനി ഇപ്പോൾ പ്രതിഫലം കുത്തനെ കൂറ്റൻ സാധ്യതയുള്ള നടൻ ടോവിനോ തോമസാണ് അടുത്തത്. ഒന്നര കോടി മുതല്‍ 3 കോടി വരെയാണ്.

അതേ സമയം സൂപ്പർ സ്റ്റാറുകളായിൽ ഒരാളായ സുരേഷ് ഗോപി വാങ്ങുന്നത് 3 കോടി വരെയാണ്. ലിസ്റ്റില്‍ പത്താം സ്ഥാനം നടന്‍ കുഞ്ചാക്കോ ബോബനാണ്. ഒന്നരക്കോടിയാണ് നടന്റെ പ്രതിഫല തുക. പിന്നെ മറ്റു താരങ്ങളായ ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന്‍ മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങൾ 25 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *