സിനിമ കാണാന്‍ പോവാറില്ല, ആരാധകര്‍ക്കൊപ്പവും തിയേറ്ററില്‍ സിനിമ കാണാറില്ല, അതിന്റെ കാരണം തുറന്ന് പറഞ്ഞ് മമ്മൂക്ക !

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. മാർച്ച് 3 നാണ് ചിത്രം റിലീസിന് എത്തുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ ഹിറ്റ് ചിത്രം  ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടി അമല്‍ നീരദ് ടീം ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. അതുകൂടാതെ മെഗാസ്റ്റാറിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത, ജിനു ജോസഫ്, സുദേവ് നായര്‍,  നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ അങ്ങനെ നീളുന്നു താരനിര.

ചിത്രത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും വലിയ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നത്. ടീസറും ട്രെയ്‌ലറും ഒക്കെ മികച്ച പ്രതികരണമായിരുന്നു. കഴിഞ്ഞ ദിസവം  നടന്ന ഒരു  അഭിമുഖത്തിൽ മമ്മൂക്ക പറഞ്ഞ കാര്യങ്ങളുമാണ്  ഏറെ ശ്രദ്ധ നേടുന്നത്. ഇത്രയും ആരാധകർ ഉള്ള മമ്മൂക്ക ഫാന്‍സിനോടൊപ്പം ഇരുന്ന് തിയേറ്ററില്‍ സിനിമ കാണാത്തത്തിന്റെ കാരണവും അദ്ദേഹം പറയുന്നു. ആരാധകര്‍ക്കൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്നെന്നും കുറച്ച് പേരോടൊപ്പം സിനിമ കാണുന്നത് ശരിയല്ലെന്നുമാണ് താരം പറയുന്നത്. താനങ്ങനെ സിനിമ കാണാന്‍ പോകാറില്ലെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം പറയുന്നത് ഇങ്ങനെ, എന്റെ ഫാന്‍സിനൊപ്പമിരുന്ന് ഞാൻ  സിനിമകള്‍ കാണാറില്ല. ഒരു പ്രാവിശ്യമേ സിനിമ കാണാന്‍ പറ്റുകയുള്ളൂ. ഞാനങ്ങനെ സിനിമ കാണാന്‍ പോവാറില്ല. ഫാന്‍സിനൊപ്പമിരുന്നു സിനിമ കാണാന്‍ തോന്നിയിട്ടില്ല. ഒരു ഷോയ്ക്കല്ലേ പോവാന്‍ പറ്റൂ. കേരളത്തിലിത്രേം തിയേറ്ററുകളുണ്ട്. ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ. അങ്ങനെ കുറച്ച് പേര്‍ക്ക് വേണ്ടി മാത്രം പോവണ്ട എന്ന് വെച്ചിട്ടാണ്. തിയേറ്ററില്‍ എന്റെ പ്രസന്‍സ് ഉണ്ടെങ്കില്‍ അവരുടെ റിയാക്ഷന്‍ വേറെയായിരിക്കും. അവര്‍ക്ക് സിനിമ കാണാന്‍ നേരമുണ്ടാവില്ല. ഞാന്‍ എവിടേലുമൊക്കെയിരുന്നു സിനിമ കാണും,എന്നും അദ്ദേഹം പറയുന്നു.

ഭീഷ്മ പർവ്വത്തിന് ഫാൻസ്‌ ഷോ ഉണ്ടാകില്ല എന്നും, ഫാൻസ്‌ ഷോകൾ പൂർണമായും നിർത്താനുള്ള ഫിയോക്കിന്റെ തീരുമാനത്തെ കുറിച്ചും അദ്ദേഹം പറയുന്നു, എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും, ആ തീരുമാനത്തോട് മമ്മൂക്കക്ക് എതിർപ്പുണ്ടോ എന്ന ചോദ്യത്തിന് ഫാന്സിനോട് നമുക്ക് ഷോ കാണരുതെന്ന് പറയാന്‍ പറ്റില്ലല്ലോയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *