ഇത്രയും ഫ്രണ്ട്‌ലിയായിട്ടൊരു ഡിവോഴ്‌സ് വേറെ എവിടെയും കാണില്ല ! വിവാഹ മോചനം തന്നെ ഒരു തമാശയായിരുന്നു ! തന്റെ വേർപിരിയലിനെ കുറിച്ച് ലെന തുറന്ന് പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ഒരു അഭിനേത്രിയാണ് ലെന. നായികയായും സഹ നടിയായും നിരവധി കഥാപത്രങ്ങളിൽ കൂടി നമ്മെ രസിപ്പിച്ച ലെന കഴിഞ്ഞ 25 വർഷമായി സിനിമ രംഗത്ത് സജീവമാണ്.  ജയരാജ് ചിത്രമായ സ്‌നേഹത്തിലൂടെയായി അഭിനയ ജീവിതം തുടങ്ങിയ താരമാണ് ലെന. സിനിമയിലും സീരിയലുകളിലും ആല്‍ബങ്ങളിലുമൊക്കെയായി സജീവമാണ് താരം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരത്തിന്റെ പുതിയ സിനിമയാണ് ‘എ്ന്നാലും എന്റെ അളിയാ’.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് ഇപ്പോൾ ലെന, വിവാഹമോചിതയായ ലെന ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ ലെന തുറന്ന് പറഞ്ഞത്. എന്റെ ആദ്യത്തെ സിനിമ സ്നേഹം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഞാൻ ലെവൻ സ്റ്റർഡേർഡിൽ പഠിക്കുമ്പോഴാണ് അതിൽ അഭിനയിക്കുന്നത്. ജയറാം, സിദ്ദിഖ്, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം ചേര്‍ന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു.

അതുപോലെ ആ സിനിമയിലെ എന്റെ കല്യാണത്തിന്റെ സീന്‍ എടുത്തപ്പോള്‍ എന്റെ റിയൽ ലൈഫിലെ ബോയ്ഫ്രണ്ട് എന്ത് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു ആ സമയത്ത് എന്റെ മനസില്‍. എനിക്ക് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും, അങ്ങനെ ഞങ്ങൾ വിവാഹം കഴിച്ച് കുറേകാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്. ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്.

സത്യത്തിൽ അങ്ങനെയാണ് ഞങ്ങള്‍ നിയമപരമായി വിവാഹബന്ധം അവസാനിപ്പിച്ചത്. ഇത്രയും ഫ്രണ്ട്‌ലിയായിട്ടൊരു ഡിവോഴ്‌സ് വേറെ എവിടെയും നടന്ന് കാണില്ല. ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞതെന്ന്. അതും ശെരിക്കും ഒരു കോമഡിയാണെന്നും ലെന പറയുന്നു. ആ സംഭവം ഇങ്ങനെ, ഞങ്ങൾ രണ്ടുപേരും കോടതിയിൽ പോയിരുന്നു ഒപ്പിടണമല്ലോ, ഒന്നിച്ചാണ് പോയത്, അപ്പോൾ മറ്റൊരു കേസിലെ വിചാരണ നടക്കുകയാണ്, അതുകൊണ്ട് കുറച്ച് താമസം വരുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ച് അവിടുത്തെ കാന്റിനിലേക്ക് വരെ പോയി.

അങ്ങനെ കുറച്ച് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ് ഞങ്ങളെ വിളിക്കാന്‍ വന്നയാള്‍ കണ്ടത് ഞങ്ങള്‍ രണ്ടാളും ഒരു പാത്രത്തില്‍ നിന്നും ഗുലാംജാം മുറിച്ച് കഴിക്കുന്നതാണ്. ശരിക്കും നിങ്ങള്‍ ഡിവോഴ്‌സിന് വന്നതാണോന്നാണ് അദ്ദേഹം ചോദിച്ചത്. അതേന്ന് പറഞ്ഞപ്പോള്‍ എന്നാ വാ എന്ന് പറഞ്ഞ് പോയിട്ടാണ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തതെന്ന് ലെന പറയുന്നു. ഇത് ഞാൻ സിനിമയിൽ എഴുതണം എന്നുവിചാരിച്ച എന്റെ ജീവിതത്തിലെ ഒരു സീനാണ് എന്നും, ആരും ഇത് കോപ്പി അടിക്കരുത് എന്നും ഏറെ രസകരമായി ലെന പറയുന്നു.

ആറാം ക്ലാസ്സ് മുതലുള്ള ബോയ്ഫ്രണ്ടാണ് ഭര്‍ത്താവായത് ! ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത് ! ഡിവോഴ്‌സിന് പോയി നിന്നപ്പോഴും കോമഡിയായിരുന്നു ! ജീവിതത്തെ കുറിച്ച് ലെന പറയുന്നു !!!!

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *