എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം, അതിനു ഏറ്റവും നല്ലത് ആത്മീയത തന്നെയാണ് ! ലെനയെ പരിഹസിക്കുന്നവർക്കാണ് കിളി പോയി കിടക്കുന്നത് ! സുരേഷ് ഗോപി !

മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് ലെന. നായികയായും സഹ നടിയായിട്ടും ഇപ്പോൾ ക്യാരക്ടർ റോളുകളിലും തിളങ്ങി നിൽക്കുന്ന ലെന അടുത്തിടെ തന്റെ പൂർവ്വ ജന്മങ്ങളെ കുറിച്ച് പറഞ്ഞത് ഏറെ വിവാദമായി മാറിയിരുന്നു. അവരുടെ ആ തുറന്ന് പറച്ചിൽ ഇങ്ങനെ, 23 മത് വയസിൽ ഞാൻ മാജിക് മഷ്‌റൂം കഴിച്ചു, സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്. ഇക്കാലത്ത് 60 ശതമാനത്തില്‍ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ 20 വര്‍ഷം മുമ്പ് അതെല്ലാം വളരെ വിരളമായിരുന്നു. മഷ്‌റും കഴിച്ച ശേഷം കൊടൈക്കനാല്‍ കാട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേര്‍ ഈ കാര്യം ചോദിക്കാറുണ്ട്.

എന്റെ മുന്‍ ജന്മത്തില്‍ ഞാന്‍ ബുദ്ധിസ്റ്റ് സന്യാസിയായതിനാലാണ്. ഇപ്പോഴത്തെ ഗവേഷണങ്ങള്‍ നോക്കിയാല്‍ ഇത്തരം സൈക്കഡിലിക്‌സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകള്‍ പോലെയല്ല. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്. ഇത് പ്ലാന്റ് മെഡിസിനാണ്. പ്ലാന്റ് മെഡിസിനുകളെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നേരമ്പോക്കായിയിട്ടല്ല. അറിവില്ലായ്മയുടെ പേരില്‍ നിരവധി പേരാണ് സൈക്കഡലിക്‌സിനെക്കുറിച്ച് മോശം പറയുന്നത്. മഷ്‌റും പരീക്ഷിക്കുന്ന സമയത്ത് ഞാനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിരുന്നു

ഒരു പക്ഷെ നമ്മൾ ഒരു ആയുര്‍വേദം പോലെയൊക്കെ ഇതിനെ നോക്കിക്കാണുകയാണെങ്കില്‍ പ്രകൃതിയില്‍ വളരുന്ന ദൈവികമായ ഒന്നായി ഇതിനെ കാണാനാവുമെന്നുമാണ് എന്നായിരുന്നു അന്ന് ലെന പറഞ്ഞിരുന്നത്. എന്നാൽ ലെനയുടെ ഈ വെളിപ്പെടുത്തൽ നടിക്ക് ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേടി കൊടുത്തു. ലെനക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടന്ന് വരെ ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ലെനയെ സപ്പോർട്ട് ചെയ്ത് സംസാരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പ്രജ്യോതി നികേതൻ കോളേജ് പുതുക്കാട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരേഷ് ഗോപിയുടെ ആ വാക്കുകൾ ഇങ്ങനെ, രണ്ടാം ഭാവം എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. എനിക്കിപ്പോൾ പറയാനുള്ളത് ലെന ആദ്ധ്യാന്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയി‍ട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല… മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ഒന്നുകിൽ എല്ലാ മാസവും അല്ലെങ്കിൽ ലെനയ്ക്ക് സൗകര്യമുള്ളപ്പോൾ കുട്ടികളുമായി ഒരു ഇന്ററാക്ഷൻ സെഷൻ വെക്കണം.

നാട്ടുകാർ അങ്ങനെ പലതും പറയും അതൊന്നും നമ്മൾ കാര്യമാക്കേണ്ട, ‘വട്ടാണെന്ന് പറയും… കിളിപോയിയെന്ന് പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ്. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയും. നമുക്ക് മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം എന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *