ആ രഹസ്യം ഞാൻ വെളിപ്പെടുത്തുകയാണ്, ഇപ്പോൾ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയ ബഹിരാകാശ ദൗത്യമായ ഗഗന്‍യാൻ ദൗത്യത്തിലെ സംഘത്തലവൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് ലെന. അടുത്തിടെ ലെനയുടെ ചില തുറന്ന് പറച്ചിലുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം തുറന്ന് പറഞ്ഞിരിക്കുകയാണ് ലെന. ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാൻ ദൗത്യത്തിലെ സംഘത്തലവൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുകൊണ്ടാണ് വിവരം പുറത്ത് പറയാൻ കഴിയാതിരുന്നതെന്നും കഴിഞ്ഞമാസം 24 ന് തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലെന വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ തന്റെ വിവാഹ ചിത്രങ്ങൾക്ക് ഒപ്പം ലെന കുറിച്ചത് ഇങ്ങനെ, ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.” എന്നാണ് ലെന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ലെന വിവാഹ മോചിതയായിരുന്നു, തന്റെ ജീവിതത്തെ കുറിച്ച് ഇതിനുമുമ്പ് ലെന പറഞ്ഞിരുന്നത് ഇങ്ങനെ, എനിക്ക് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും, അങ്ങനെ ഞങ്ങൾ വിവാഹം കഴിച്ച് കുറേകാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്. ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്. സത്യത്തിൽ അങ്ങനെയാണ് ഞങ്ങള്‍ നിയമപരമായി വിവാഹബന്ധം അവസാനിപ്പിച്ചത്. ഇത്രയും ഫ്രണ്ട്‌ലിയായിട്ടൊരു ഡിവോഴ്‌സ് വേറെ എവിടെയും നടന്ന് കാണില്ല. ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞതെന്നും ലെന പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *