ഇത്രയും സൗഹൃദപരമായ ഒരു ഡിവോഴ്‌സ് വേറെ എവിടെയും കാണില്ല ! ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത് ! ലെന

മലയാള സിനിമക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് ലെന, ഇപ്പോഴിതാ തന്റെ വിവാഹം കഴിഞ്ഞു എന്ന സന്തോഷ വാർത്തയാണ് ലെന പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ ദൗത്യമായ ഗഗന്‍യാൻ ദൗത്യത്തിലെ സംഘത്തലവൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി ലെന പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയായിരുന്നു. ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്.

പക്ഷെ ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.” എന്നാണ് ലെന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. ഈ അവസരത്തിൽ തന്റെ ആദ്യ വിവാഹം വേര്പിരിഞ്ഞതിനെ കുറിച്ച് മുമ്പൊരിക്കൽ ലെന പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ പ്രണയം, വിവാഹം, വേർപിരിയൽ ലെനയുടെ ആ വാക്കുകൾ ഇങ്ങനെ, എന്റെ ആദ്യത്തെ സിനിമ സ്നേഹം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഞാൻ ലെവൻ സ്റ്റർഡേർഡിൽ പഠിക്കുമ്പോഴാണ് അതിൽ അഭിനയിക്കുന്നത്. ജയറാം, സിദ്ദിഖ്, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം ചേര്‍ന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു. അതുപോലെ ആ സിനിമയിലെ എന്റെ കല്യാണത്തിന്റെ സീന്‍ എടുത്തപ്പോള്‍ എന്റെ റിയൽ ലൈഫിലെ ബോയ്ഫ്രണ്ട് എന്ത് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു ആ സമയത്ത് എന്റെ മനസില്‍.

വളരെ ചെറുപ്പം മുതൽ പ്രണയിച്ച ആളാണ് ഞാൻ,  എനിക്ക് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും, അങ്ങനെ ഞങ്ങൾ വിവാഹം കഴിച്ച് കുറേകാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്. ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്.

വളരെ കൂളായിട്ടാണ് ഞങ്ങള്‍ നിയമപരമായി വിവാഹബന്ധം അവസാനിപ്പിച്ചത്. ഇത്രയും ഫ്രണ്ട്‌ലിയായിട്ടൊരു വേർപിരിയൽ വേറെ എവിടെയും നടന്ന് കാണില്ല. ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞതെന്ന്. അതും ശെരിക്കും ഒരു കോമഡിയാണെന്നും ലെന പറയുന്നു. ആ സംഭവം ഇങ്ങനെ, ഞങ്ങൾ രണ്ടുപേരും കോടതിയിൽ പോയിരുന്നു ഒപ്പിടണമല്ലോ, ഒന്നിച്ചാണ് പോയത്, അപ്പോൾ മറ്റൊരു കേസിലെ വിചാരണ നടക്കുകയാണ്, അതുകൊണ്ട് കുറച്ച് താമസം വരുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ച് അവിടുത്തെ കാന്റിനിലേക്ക് വരെ പോയി.

അങ്ങനെ കുറെ നേരം കഴിഞ്ഞിട്ടും ഞങ്ങളെ കാണാഞ്ഞിട്ട് വിളിക്കാന്‍ വന്നയാള്‍ കണ്ടത് ഞങ്ങള്‍ രണ്ടാളും ഒരു പാത്രത്തില്‍ നിന്നും ഗുലാംജാം മുറിച്ച് കഴിക്കുന്നതാണ്. ശരിക്കും നിങ്ങള്‍ ഡിവോഴ്‌സിന് വന്നതാണോന്നാണ് അദ്ദേഹം ചോദിച്ചത്. അതേന്ന് പറഞ്ഞപ്പോള്‍ എന്നാ വാ എന്ന് പറഞ്ഞ് പോയിട്ടാണ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തതെന്ന് ലെന പറയുന്നു. ഇത് ഞാൻ സിനിമയിൽ എഴുതണം എന്നുവിചാരിച്ച എന്റെ ജീവിതത്തിലെ ഒരു സീനാണ് എന്നും, ആരും ഇത് കോപ്പി അടിക്കരുത് എന്നും ഏറെ രസകരമായി ലെന പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *