അമ്മയ്ക്ക് പ്രാണ വേദന, മോൾക്ക് വീണ വായന എന്നൊക്കെ കേട്ടിട്ട് ഉണ്ട്, ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല ! മുഹമ്മദ് റിയാസിന് വിമർശനം !

മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചുള്ള പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തെ പരിഹസിച്ചുള്ള കുറിപ്പുകളും സജീവമാണ്, ഇതിനു കാരണമായത്, കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി ജനങ്ങൾ വലയുമ്പോൾ ഇത്തരം പാട്ടുകൾ കേട്ട്, മഴക്കാലം ആസ്വദിക്കാൻ സാധിക്കുമോ? എങ്കിൽ അതിന് സാധിക്കുമെന്നാണ് കേരളത്തിന്റെ സ്വന്തം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. മഴക്കാലം ആസ്വദിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇതാണ് ഇപ്പോൾ മുഹമ്മദ് റിയാസിനെ വിമർശിക്കാനുള്ള പ്രധാന കാരണം. ഇപ്പോഴിതാ മാധ്യമ പ്രവർത്തക അഞ്ജു പാർവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, അമ്മയ്ക്ക് പ്രാണ വേദന, മോൾക്ക് വീണ വായന എന്നൊക്കെ കേട്ടിട്ട് ഉണ്ട്, ദാ ഇത് പോലെ അതേ, കാതിൽ വീഴുന്നത് തേൻ മഴ അല്ല, മറിച്ച് ആമയിഴഞ്ചാൻ തോടിലെ ഓട വെള്ളം ആണ് സഖാവേ നന്തൻകോടിലെ ആളുകൾക്ക് കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ജനങ്ങൾ വിളിക്കുന്ന തെറി മഴ കേൾക്കാൻ കൂടി സമയം കണ്ടെത്തണേ ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല. കാരണം ആ വാക്ക് ക്ലിഫ് ഹൗസ് മതിലിന് മേലെ നിന്നും ചാടി എന്നേ ആത്മഹത്യ ചെയ്തിരിക്കുന്നു.. എന്നാണ് അഞ്ജു കുറിച്ചത്..

അതേസമയം മന്ത്രിയുടെ പോസ്റ്റിനും ഏറെ വിമർശന കമന്റുകളാണ് ലഭിക്കുന്നത്. “കേരളത്തിൽ ഇത്രയും ജനങ്ങൾ മഴ കാരണം കഷ്ടപ്പെടുമ്പോൾ, ഇടപ്പള്ളി മുതലായ പ്രമുഖ നഗരങ്ങൾ ഇവിടെ മുങ്ങി കിടക്കുമ്പോൾ, നിങ്ങൾക്ക് മഴ, കട്ടൻ ചായ, ജോൺസൺ മാഷ് മൂഡ്.. നന്നായിട്ടുണ്ട്, നല്ല ടൈംമിംഗ്’ എന്നും മന്ത്രിമാരുടെ കൂടെയുള്ളവരിൽ പണി അറിയാവുന്ന ഏക വ്യക്തി ക്യാമറാമാൻ ആണെന്നും തരത്തിൽ നിരവധി കമന്റുകളാണ് മന്ത്രിയുടെ വീഡിയോയ്‌ക്ക് ലഭിക്കുന്നത്.

അതുപോലെ ശ്രീജിത്ത് പണിക്കരും പരിഹാസ പോസ്റ്റ് പങ്കുവെച്ചിരുന്നു, മാലിന്യത്തിൻ മുത്തങ്ങളിൽ കാൽ ചൊറിഞ്ഞാരാരോ മധുരമായ് പാടും ഇരട്ടച്ചങ്കുകളായ് കാലിൽ രോഗം വരാൻ, കേറൂ ചേറേ ചെളിയേ…” മരുമോൻ… ഇസ്‌തം.. എന്ന പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *