എന്തൊരു മോശം റോഡാണ് നമ്മുടേത്, റോഡിന്റെ നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട് ! സുജിത് ഭക്തനെതിരെ എം എൽ എ !

കേരളത്തിന്റെ റോഡിന്റെ മോശം അവസ്ഥ പലപ്പോഴും വാർത്തകളിൽ നിറയുന്നതാണ്, പലരും ഇതിനെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നതാണ്, നടൻ ജയസൂര്യ ഉൾപ്പടെ പലരും മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വ്ലോ​ഗർ സുജിത്ത് ഭക്തൻ കഴിഞ്ഞ ദിവസം ഷൊർണൂർ-പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് വിമർശനം അറിയിച്ചിരുന്നു. നാഷണൽ ഹൈവേയിൽ പണി നടക്കുന്നതിനാൽ യാദൃശ്ചികമായി പട്ടാമ്പി കുളപ്പുള്ളി റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് റോഡിന്റെ ശോചനീയാവസ്ഥ സുജിത്ത് ഭക്തൻ വീഡിയോ എടുത്ത് പങ്കുവെച്ചത്.

പട്ടാമ്പി-പെരുന്തൽമണ്ണ ഭാ​ഗത്തെ ജനങ്ങളോട് സഹതാപം തോന്നുവെന്നും റോഡ് നന്നാക്കാൻ ജനങ്ങൾ ആവശ്യപ്പെടണമെന്നും, നമ്മൾ ഓരോരുത്തരും ഈ റോഡുകളുടെ മോശം അവസ്ഥ മാറ്റി നല്ല ഗതാഗതം മാർഗം ഉണ്ടാക്കി തരണമെന്നും ആവശ്യപ്പെടണം എന്നും വിഡിയോയിൽ സുജിത്ത് പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം സുജിത്ത് ഭക്തനെതിരെ ആരോപണവുമായി മുഹമ്മദ് മുഹസിൻ രം​ഗത്തെത്തിയിരിക്കുന്നത്. പണം കൈപ്പറ്റിയാണ് വ്ലോഗർ സുജിത് ഭക്തൻ പട്ടാമ്പി കുളപ്പുള്ളി റോഡിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതെന്നാണ് എംഎൽഎ മുഹമ്മദ് മുഹസിന്റെ ആരോപണം.

എം എൽ എ കടുത്ത ആരോപണങ്ങളാണ് സുജിത്തിനെതിരെ ആരോപിക്കുന്നത്. വർക്ക് നടക്കുന്ന ഭാ​ഗം ഒഴിവാക്കിയും ആരോടൊക്കയോ ഭക്തി കാണിക്കുന്നതിന് വേണ്ടി പണം വാങ്ങിയുമാണ് സുജിത്ത് ഭക്തൻ വീഡിയോ ചെയ്തെന്നാണ് എംഎൽഎയുടെ ആരോപണം, അതേസമയം, സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ആരോപണങ്ങൾ അഴിച്ചു വിടുന്നത് ശരിയായ കാര്യമല്ലെന്നും തെറ്റുകൾ സമ്മതിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടതെന്നും. എംഎൽഎയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളും പ്രതികരിച്ചു.

സുജിത്തിന് വലിയ ജനപിന്തുണയ ലഭിക്കുന്നത്, ഇത് കേവലം ഒരു റോഡിന്റെ മാത്രം കാര്യമല്ല എന്നും കേരളം ഒട്ടാകെ ഇതാണ് അവസ്ഥ എന്നും ജനങ്ങൾ പ്രതികരിക്കുന്നു, ഒപ്പം മുഖ്യമന്ത്രി പറഞ്ഞ ന്യൂയോർക്ക് മോഡൽ റോഡ് ഇതാണ് എന്ന രീതിയിലുള്ള ട്രോൾ വിഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്, ഇതിന് മുമ്പ് നടൻ ജയസൂര്യ മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിൽ ഇരുത്തികൊണ്ട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു, റോഡിന്റെ നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്. അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.

എത്ര തന്നെ പ്രതിഷേധിച്ചാലും എന്നത്തേയും പോലെ ഒഴിവുകെഴിവുകള്‍ എന്നല്ല പറഞ്ഞത് ഒരുപാട് കാരണങ്ങളുണ്ടാകും പക്ഷെ അത് ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. കാരണം, റോഡ് നികുതി അടയ്ക്കാൻ ഒരാള്‍ ചിലപ്പോള്‍ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *