‘റിയാസ് പേടിപ്പിക്കാൻ നോക്കരുത്’ ! ‘അമ്മായി അച്ഛൻ മുഖ്യമന്ത്രി ആയത് കൊണ്ട് മന്ത്രിയായ ആളല്ല ഞാൻ’ ! മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ !

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും, സിപി എമ്മിനെയും രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ. അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്നും റിയാസിന്റെ ഭീഷണിയൊന്നും തന്നോട് വേണ്ടെന്നും മുരളീധരൻ പറഞ്ഞു. സി പി എമ്മിനെ കേരളത്തിൽ നിന്നും ഇല്ലാതാക്കാൻ താൻ തുടർന്നും പ്രവർത്തിക്കുമെന്നും മാധ്യമങ്ങളോട് മുരളീധരൻ പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയ്ക്ക് കൊടുത്ത 95 കോടി എന്ത് ചെയ്തുവെന്നാണ് ടൂറിസം വകുപ്പ് മന്ത്രി ആദ്യം പറയേണ്ടത്. ഈ 95 കോടി രൂപ ചിലവഴിയ്ക്കാൻ കഴിവില്ലാത്തവൻ ബാക്കിയുള്ളവരെക്കുറിച്ച് ഈ പറയുന്നതിൽ എന്താണ് യോഗ്യതയുള്ളത്.

കേന്ദ്ര സർക്കാർ നടത്തുന്ന വികസന പദ്ധതികളുടെ ഒരു ശതമാനമെങ്കിലും കേരളം നടത്തുന്നുണ്ടോ, ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. എന്നിട്ട് അത്‌ കഴിഞ്ഞ് വഴിയിൽ അമ്മായിയച്ഛന്റെയും മരുമോന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണ് നടത്തിയതെന്ന് പറയുന്ന പോലത്തെ വികസനമാണ് ഇപ്പോൾ ഞങ്ങൾക്ക് കാണാൻ കഴിയുന്നത്. അങ്ങനെയുള്ള വികസനത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ കേരളത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതൊക്കെയും ഞാൻ ചെയ്തിട്ടുണ്ട്.

പക്ഷെ ഞാൻ സി പി എം എന്ന പാർട്ടിയുടെ നന്മക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല, സി പി എം ഏറ്റവും വിനാശകരമായ പ്രത്യയശാസ്ത്രവും സർക്കാരും ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എനിക്ക് ആരെയും ഒരു പിടിയുമില്ല, ഞാൻ പറയുന്നു സി പി എമ്മിനെ ഇല്ലാതാക്കാൻ തന്നെയാണ് എന്റെ ശ്രമം. അവർക്ക് കേരളത്തിലുള്ള ജനപിന്തുണ ഇല്ലാതാക്കാൻ ഞാൻ ശ്രമിക്കും. കാരണം ലോകത്തെ മുഴുവൻ, ഈ കമ്മ്യൂണിസം നശിപ്പിച്ചിട്ടേ ഉള്ളൂ. ലോകം കമ്മ്യൂണിസത്തെ വലിച്ചെറിഞ്ഞു. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിച്ചിട്ട് എത്രകാലം ഇവർ മുന്നോട്ട് പോകുമെന്ന് വരും ദിവസങ്ങളിൽ കാണാം.

പാർട്ടിക്ക് എതിരെ നിൽക്കുന്നവരെ ആക്ഷേപിച്ചും ശാരീരികമായി ഇല്ലാതാക്കിയും ഉന്മൂലനം നടത്തുന്ന സി പി എം നിലപാട് എത്രയോ കാലമായിട്ട് തുടരുന്നതാണ്. 23-ാംത്തെ വയസ്സിൽ സി പി എം കള്ളക്കേസിൽ കുടുക്കി ജയിലിട്ട കാലം മുതൽ തനിക്ക് അനുഭവം ഉള്ളതാണ്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് റിയാസ് എന്നെ പേടിപ്പിക്കേണ്ട. അമ്മായി അച്ഛൻ മന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല ഞാൻ എന്ന് കൂടി റിയാസ് മനസിലാക്കുക എന്നും മുരളീധരൻ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *