ദൗര്‍ഭാഗ്യകരമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ ! കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടു മുന്നോട്ട് പോകണമെന്നും തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്നും റിയാസ് !

ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസഥാനങ്ങളിലെ ഫലം പുറത്ത് വന്നപ്പോൾ മൂന്നിടത്തും വിജയം ബിജെപി നേടിയെടുക്കുകയും കോൺഗ്രസ് വലിയ പരാജയങ്ങൾ നേരിടുകയുമായിരുന്നു. ഇപ്പോഴിത്ഗാ തോൽവി ഏറ്റുവാങ്ങി നിൽക്കുന്ന കോൺഗ്രസിന് ഉപദേശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നിരിക്കുകയാണ്. പാലക്കാട് ചിറ്റൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്കുകൾ ഇങ്ങനെ, തീര്‍ത്തും ദൗര്‍ഭാഗ്യകരമായ തെരഞ്ഞെടുപ്പ് ഫലമാണിതെന്നാണ് അദ്ദേഹം പറയുന്നത്.

വിശദമായ വാക്കുകൾ ഇങ്ങനെ, ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ബിജെപിക്കെതിരെ ശരിയായ അര്‍ത്ഥത്തില്‍ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ദൗര്‍ഭാഗ്യകരമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. തമ്മിലടി കോണ്‍ഗ്രസില്‍ പ്രധാന പ്രശ്‌നമാണ്. ഒപ്പം നില്‍ക്കുന്ന മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് കോണ്‍ഗസ് നേതൃത്വത്തിലുള്ള പലരും. വ്യക്തിഗത നേട്ടങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ നയങ്ങളെ എതിര്‍ക്കാതിരിക്കുന്ന കാഴ്ച്ചയാണ് രാജസ്ഥാനില്‍ ഉള്‍പ്പെടെ കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിന്റെ മികച്ച ഭരണം മൂലമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറയുന്നു. അതേ സമയം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. അതുപോലെ തന്നെ കേരളത്തിലെ പല നേതാക്കളും ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരാണ്. ഇത്തരക്കാരെ തിരിച്ചറിയണം. മതനിരപേക്ഷ മനസുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവര്‍ വഞ്ചിക്കുകയാണ്.

ഏതായാലും ഈ തോൽ‌വിയിൽ നിന്നും കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടു മുന്നോട്ട് പോകണമെന്നും തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്നും റിയാസ് പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ഉൾപ്പടെ കോൺഗ്രസിന് അത് സാധിക്കുന്നില്ല. ബിജെപിയുടെ രാഷ്ട്രീയം വളര്‍ത്താനുള്ള പണിയാണ് ഇന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളുമെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *