ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക ! അഭിമാനമാണ് ഈ യുവ മന്ത്രി ! മല്ലികയുടെ വാക്കുകൾ !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മല്ലിക സുകുമാരൻ, ഇപ്പോൾ അഭിനയ രംഗത്ത് വളരെ സജീവമായ മല്ലിക ഇതിനു മുമ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു മല്ലികയുടെ വാക്കുകൾ. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന നിലപാടിനെ പിന്തുണച്ചാണ് അന്ന്  മല്ലിക സുകുമാരന്‍ രംഗത്തെത്തിയത്.   ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മല്ലിക സുകുമാരന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു…

മല്ലികയുടെ ആ വിശദമായ വാക്കുകൾ ഇങ്ങനെ, ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല, നല്ലതെന്നു തോന്നുന്ന കാര്യങ്ങൾ, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക, അതുകൊണ്ടു തന്നെ  അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് വലിയ സ്‌നേഹവും, ബഹുമാനവും  ആദരവും. ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…. അഭിനന്ദനങ്ങള്‍ ശ്രീ.മുഹമ്മദ് റിയാസ്. എന്നാണ് മല്ലിക കുറിച്ചിരിക്കുന്നത്.

ഇപ്പോൾ അദ്ദേഹം ചില വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും ഇതിനും മുമ്പും ഒരുപാട് അഭിനന്ദനങൾ ഏറ്റുവാങ്ങിയ ആളാണ് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്നങ്ങള്‍ അത് കരാറുകാരുടേതായാലും എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. കരാറുകാരില്‍ ഭൂരിപക്ഷവും നല്ലവരാണ്. എന്നാല്‍ ചെറിയ വിഭാഗം പ്രശ്നക്കാരുണ്ട്. ഉദ്യോഗസ്ഥരും അങ്ങനെയാണ്. എംഎല്‍എമാര്‍ക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു. ഒരു മന്ത്രി എന്ന നിലയില്‍ താൻ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാര്‍ തെറ്റായ നിലപാട് എടുത്താല്‍ അംഗീകരിക്കാനാവില്ല.

ഇവിടെ നടക്കാൻ പോകുന്ന ഓരോ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ എല്ലാം എന്‍ജിനീയര്‍, കരാറുകാര്‍ എന്നിവരുടെ പേര് രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണ്. ഇതോടെ ജനങ്ങള്‍ക്ക് ഇവരെ നേരിട്ട് പ്രശ്നങ്ങള്‍ അറിയിക്കാനാവും എന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു, അന്ന്  അദ്ദേഹത്തിന്റെ ഈ നിലപാടിനെ പിന്തുണച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. യുവ മന്ത്രി എന്ന നിലയിൽ അദ്ദേഹം ഇതിനോടകം ഒരുപാട് പ്രവർത്തികളിൽ കയ്യടി നേടിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *